ഇടത് പക്ഷക്കാർ തന്നെ ഇനി യുഡിഎഫിന് വോട്ട് ചെയ്യും; മരുമോനിസത്തെയും പിണറായിസത്തെയും സഖാക്കള്‍ തന്നെ വോട്ട് ഇട്ട് തോല്‍പ്പിക്കും: പി വി. അൻവർ

Spread the love

യുഡിഎഫ് പ്രവേശനത്തില്‍ വലിയ സന്തോഷമെന്ന് പി.വി. അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായിസത്തിന്റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാർത്തയാണിതെന്നും യുഡിഎഫ് നേതാക്കള്‍ക്ക് അഭിവാദ്യങ്ങളെന്നും അൻവർ പറഞ്ഞു.

video
play-sharp-fill

നേരത്തെ ഉയർത്തിയ വിഷയങ്ങളൾ ശരിയെന്ന് തെളിഞ്ഞതിലുള്ള അംഗീകാരമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്ബർഷിപ്പ്. പിണറായിസത്തിനെതിരെയുള്ള വോട്ട് വരാൻ കിടക്കുന്നേയുള്ളുവെന്നും യുഡിഎഫ് 100 സീറ്റ് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

താൻ മത്സരിക്കുക എന്നതിനേക്കാള്‍ യുഡിഎഫ് അധികാരത്തില്‍ കയറുക എന്നത് പ്രധാനം. മുന്നണി പറഞ്ഞാല്‍ എവിടെയും മത്സരിക്കും. നിരുപാധിക പിന്തുണയാണ് യുഡിഎഫിന് നല്‍കുന്നത്. എല്‍ഡിഎഫ് സർക്കാർ ഹാൻഡിക്യാപ്പ്ഡാണെന്നും അൻവർ വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് പക്ഷക്കാർ തന്നെ ഇനി യുഡിഎഫിന് വോട്ട് ചെയ്യും. മരുമോനിസത്തെയും പിണറായിസത്തെയും സഖാക്കള്‍ തന്നെ വോട്ട് ഇട്ട് തോല്‍പ്പിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.