
നിലമ്പൂരിൽ പിവി അൻവറിന് പ്രസക്തി ഇല്ല, അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത്, സ്ഥാനാർത്ഥിയെ കോൺഗ്രസ്സ് തീരുമാനിക്കുമെന്നും മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുൾ വഹാബ് എംപി
മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന് പ്രസക്തി ഇല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുൾ വഹാബ് എംപി. അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്നും വഹാബ് പറഞ്ഞു.
അൻവർ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്നും സ്ഥാനാർത്ഥിയെ കോൺഗ്രസ്സ് തീരുമാനിക്കുമെന്നും അബ്ദുൽ വഹാബ് പറഞ്ഞു.
ആരുടേയും ഭീഷണിക്ക് മുന്നിൽ കോൺഗ്രസ്സ് വഴങ്ങരുത്. ആര് സ്ഥാനാർത്ഥി ആയാലും ലീഗ് പിന്തുണക്കും, വിജയിപ്പിക്കും. വെള്ളാപ്പള്ളിയുടെ മലപ്പുറം വർഗീയ പ്രസംഗത്തിലും എംപി പ്രതികരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഗീയ ചേരി തിരിവ് മലപ്പുറത്തു നടക്കില്ല. വെള്ളാപ്പള്ളി മലപ്പുറത്തെ കുറിച്ച് അറിയാതെ ആണ് സംസാരിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു.
Third Eye News Live
0