കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

Spread the love

കോഴിക്കോട് : മുക്കം ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

മഞ്ചേരിയില്‍ നിന്ന് എത്തിയ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അലന്‍ അഷ്റഫാണ് ഒഴുക്കില്‍പ്പെട്ടത്.

സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതാണ് അലന്‍. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ് പതങ്കയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുക്കം അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്. എന്നാല്‍ ഒഴുക്ക് ശക്തമായതും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് തടസം സൃഷ്ട്ടിച്ചിട്ടുണ്ട്.

പ്രദേശത്ത് അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ പുഴയില്‍ ഇറങ്ങുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് പലരും പുഴയില്‍ ഇറങ്ങുന്നത്.