play-sharp-fill
ക്രിസ്തുമസിന് അടിപൊളി പുഴ മീൻ കറി ആയാലോ? കുടംപുളിയിട്ട പുഴമീൻ കറി കോട്ടയംകാരുടെ കറികളിൽ ഒന്നാമൻ ; തയ്യാറാക്കുന്ന വിധം

ക്രിസ്തുമസിന് അടിപൊളി പുഴ മീൻ കറി ആയാലോ? കുടംപുളിയിട്ട പുഴമീൻ കറി കോട്ടയംകാരുടെ കറികളിൽ ഒന്നാമൻ ; തയ്യാറാക്കുന്ന വിധം

 

കോട്ടയം: പുഴ മീൻ കറി കൂട്ടിയുള്ള ഊണെന്നു പറഞ്ഞാൽ ഒരൊന്നൊന്നര ഊണ് തന്നെയാണ്.അതുകൊണ്ട് തന്നെ നല്ല പുഴമീൻ കിട്ടിയാൽ ഉപേക്ഷിക്കുന്നവരുണ്ടാകില്ല. നല്ല ചേരുവകൾ ചേർത്ത് വെച്ചാൽ പുഴമീൻ കറി അസ്സലാണ്. കിടിലൻ കുടംപുളിയിട്ട പുഴമീൻ കറി തയ്യാറാക്കുന്ന വിധം

ചേരുവകൾ

മീൻ തൊലി കളഞ്ഞ് കഷണങ്ങളാക്കിയത് 1 കിലോ
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ
കടുക് 1/2 ടീസ്പൂൺ
ഉലുവ 1/4 ടീസ്പൂൺ
കറിവേപ്പില 2 തണ്ട്
ചെറിയ ഉള്ളി 10 എണ്ണം
വെളുത്തുള്ളി 10 എണ്ണം
ഇഞ്ചി 1 കഷണം
പച്ചമുളക് 5 എണ്ണം
മുളക്‌പൊടി 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
കുടംപുളി ആവശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം:

പുഴമീൻ കഴുകി വൃത്തിയാക്കിവെക്കുക. ചെറു ചൂട് വെള്ളത്തിൽ കുടം പുളി കുതിർക്കാൻ വെക്കുക. ഒരു മൺച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉലുവ ചേർത്ത് താളിക്കുക. ശേഷം കറിവേപ്പില, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ അമ്മിയിൽ അരച്ചെടുക്കുക. ഇത് കറിയിൽ ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. കുതിർത്ത് വെച്ച കുടം പുളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളയ്ക്കാൻ വെയ്ക്കുക.
തിളയ്ക്കുമ്പോൾ മീൻ ചേർത്ത് വേവിക്കുക. മീൻ വെന്ത്, ചാറ് കുറുകിവരുന്നത് വരെ വേവിക്കുക. വാങ്ങിവെച്ചതിന് ശേഷം കറിവേപ്പിയും വെളിച്ചെണ്ണയും കറിയുടെ മുകളിൽ ചേർക്കുക. ചട്ടി നന്നായി അടച്ചുവെയ്ക്കുക.

അരമണിക്കൂറിന് ശേഷം ഉപയോഗിക്കാം

തയ്യാറാക്കിയത്;

ഡെന്നിമോൾ ജോർജ്

ചേനപ്പാടി

Tags :