video
play-sharp-fill

‘ഇന്ത്യക്കൊപ്പം’ പുടിൻ; പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണവും സ്വീകരിച്ചു; വർഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്കാണ് ക്ഷണം

‘ഇന്ത്യക്കൊപ്പം’ പുടിൻ; പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണവും സ്വീകരിച്ചു; വർഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്കാണ് ക്ഷണം

Spread the love

മോസ്കോ: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ സംസാരിച്ചു.

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ നിർണായക പിന്തുണ പ്രഖ്യാപിച്ച പുടിൻ, മോദിയുമായി ഫോണില്‍ വിശദമായി സംസാരിച്ചു. വിഷയത്തില്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും പുടിൻ വാഗ്ദാനം ചെയ്തു.

ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടു. പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദർശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണവും വ്ളാദിമിർ പുടിൻ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്കാണ് മോദി പുടിനെ ക്ഷണിച്ചത്. എന്നാകും പുടിന്‍റെ ഇന്ത്യ സന്ദർശനമെന്ന കാര്യത്തില്‍ പിന്നീടാകും തീരുമാനം.