video
play-sharp-fill
പുതുപ്പള്ളി സ്വദേശിയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് ഉണ്ടാക്കി പണം തട്ടാൻ ശ്രമം: പുതുപ്പള്ളി സ്വദേശിയായ ജെറിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി; ജില്ലയിൽ തട്ടിപ്പ് വ്യാപകം

പുതുപ്പള്ളി സ്വദേശിയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് ഉണ്ടാക്കി പണം തട്ടാൻ ശ്രമം: പുതുപ്പള്ളി സ്വദേശിയായ ജെറിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി; ജില്ലയിൽ തട്ടിപ്പ് വ്യാപകം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഫെയ്‌സ്ബുക്കിൽ ഒരാളുടെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയ ശേഷം തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിൽ വീണ്ടും സജീവമായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയുമായിരുന്ന കെ.അനിൽകുമാറിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിനു സമാനമായ തട്ടിപ്പാണ് ഇപ്പോൾ പുതുപ്പള്ളി സ്വദേശിയുടെ പേരിൽ നടന്നിരിക്കുന്നത്.

പുതുപ്പള്ളി സ്വദേശിയായ ജെറിൻ പുതുപ്പള്ളിയുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇപ്പോൾ സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇയാളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് റിക്വസ്റ്റ് അയച്ചു. ഈ റിക്വസ്റ്റ് അംഗീകരിച്ചവരോട് മെസഞ്ചറിൽ എത്തി പണം ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിലാണെന്നും സഹായിക്കണമെന്നും, അത്യാവശ്യമാണെന്നും അടക്കം പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തുടർന്നു സംശയം തോന്നിയവരിൽ പലരും വിവരം ജെറിനെ വിളിച്ചു പറഞ്ഞു. ഇതോടെയാണ് ജെറിൻ വ്യാജ അക്കൗണ്ട് പരിശോധിച്ചത്. തുടർന്നു, ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ട ശേഷം ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുകയായിരുന്നു.