play-sharp-fill
ഇറ്റലിയിൽ കളർഫുൾ അടിവസ്ത്രത്തിനായി ഓട്ടം: ചിലിയിലെ ആഘോഷം ശവക്കോട്ടയിൽ: ഡെൻമാർക്കിൽ പാത്രങ്ങൾ എറിഞ്ഞുടയ്ക്കും. ലോകത്തെ എത്ര മനോഹരമായ വിചിത്രമായ പുതുവത്സര ആഘോഷങ്ങൾ:

ഇറ്റലിയിൽ കളർഫുൾ അടിവസ്ത്രത്തിനായി ഓട്ടം: ചിലിയിലെ ആഘോഷം ശവക്കോട്ടയിൽ: ഡെൻമാർക്കിൽ പാത്രങ്ങൾ എറിഞ്ഞുടയ്ക്കും. ലോകത്തെ എത്ര മനോഹരമായ വിചിത്രമായ പുതുവത്സര ആഘോഷങ്ങൾ:

 

സ്വന്തം ലേഖകൻ

കോട്ടയം: 2023 ഇന്നു നമ്മെ വിട്ടു പിരിയും. പുതുവത്സരത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന കാഴ്ചയാണ് എങ്ങും. ലോകത്തെവിടെയും വത്യസ്ത കാഴ്ച്ചകൾ. ആചാരങ്ങൾ. ഇതിൽ ചിലതിന് അന്ധവിശ്വാസങ്ങളുടെയും മിത്തുകളുടേയും മേമ്പൊടിയുണ്ട്. ചിലത് ഏറെ രസകരവും.രാവേറെ നടക്കുന്ന പാർട്ടികളും ഒത്തുചേരലുകളും എല്ലാം ചേർന്ന് ബഹളമയം, ഡിസംബർ 31 ന് പതിവുപോലെ ഉറങ്ങി രാവിലെ പുതുവർഷ ആശംസകൾ കൈമാറിയിരുന്ന മലയാളികൾ ഇന്ന് നട്ടപ്പാതിരായ്ക്ക് ബീച്ചുകളിലും മൈതാനങ്ങളിലും ഒത്തുകൂടി പുതുവത്സരത്തെ വരവേൽക്കുന്നു.

ഫോർട്ട്കൊച്ചിയിലെ “പാപ്പാനി” കൃത്യം 12 മണിക്ക് നിന്നു കത്തുമ്പോൾ സമൃദ്ധിയും ഐശ്വര്യവും വരുമെന്ന് കരുതുന്നവരുണ്ട്. ആരോടോയുള്ള വാശിപോലെ മദ്യപിച്ച് “കുടിവത്സരം” ആഘോഷിക്കുന്ന കൂട്ടരുമുണ്ട്. എന്നാൽ ഏറെ കൌതുകം നിറഞ്ഞ ലോകത്തെ ചിലയിടങ്ങളിലെ പുതുവത്സര വിശേഷങ്ങളിലേക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൽപ്പന്തിനേയും സാമ്പ നൃത്തത്തേയും ഒരുപോലെ ഇഷ്ടപ്പെടുന്ന ബ്രസീലുകാരുടെ പുതുവർഷാഘോങ്ങളിൽ ബീച്ച് പാർട്ടികളും നൃത്തവും മാത്രമല്ല ചില വത്യസ്ത ആചാരങ്ങളും കാണാം. വർഷാവസാനം തുണിക്കടകളിലേക്ക് ഓടുന്നവരാണ് . പുത്തൻ ഉടുപ്പുകളല്ല അവരുടെ ലക്ഷ്യം!. കളർഫുൾ അടിവസ്ത്രങ്ങൾ തേടിയാണ് ബ്രസീലുകാർ കടകളിലെത്തുന്നത്. പുതുവർഷ ആഘോഷവേളയിൽ ചുവപ്പ് അടിവസ്ത്രം ധരിച്ചെത്തിയാൽ പ്രണയസാഫല്യം. മഞ്ഞ ധരിച്ചാൽ സമൃദ്ധിയും ജീവിത വിജയവും. വെള്ള സ്നേഹവും സമാധാനവും പച്ച അടിവസ്ത്രമെങ്കിൽ വർഷം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാം. എന്താ ഈ ആചാരം പരീക്ഷിക്കാൻ തോന്നുന്നുണ്ടോ? ഇതുമാത്രമല്ല, ബീച്ച് പാർട്ടികൾക്ക് പേരുകേട്ട  ഇന്നാട്ടുകാർ ഏഴുതവണ തിരമാലകളിലേക്ക് എടുത്തുചാടി ഏഴ് ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സമുദ്രദേവനെ പ്രീതിപ്പെടുത്തുന്ന ചടങ്ങും സാധാരണമാണ്.

 

വീഞ്ഞും ലഹരിയും തെരുവ് ആഘോഷങ്ങളും നിറയുന്ന ഇറ്റാലിയൻ തെരുവുകളിലും പുതുവർഷാഘോഷത്തിന് അടിവസ്ത്രത്തിൻറ മോമ്പൊടിയുണ്ട്. പുതുവർഷത്തിൽ കടുംചുവപ്പ് അടിവസ്ത്രം അണിഞ്ഞെത്തുന്നത് ഇന്നാട്ടുകാരുടെ പാരമ്പര്യ ആചാരമാണ്. “പ്രണയവും സമാധാനവും നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ഉടൻ ചുവന്ന അടിവസ്ത്രം വാങ്ങുക” പുതുവത്സര തലേയാഴ്ച്ചയിൽ ഇറ്റാലിയൻ തുണിക്കടകൾക്ക് മുന്നിൽ ഇത്തരം ഒരു പരസ്യം സാധാരണമാണ്.

 

പുതുവത്സരാഘോഷം കുട്ടിക്കളിയല്ലെന്നും ആഘോഷം അതിരുകടക്കരുതെന്നും നാം പലപ്പോഴും പറയാറുണ്ട്. ദക്ഷിണാഫ്രിക്കക്കാരുടെ പരമ്പരാഗത പുതുവത്സര വിശ്വാസം പലപ്പോഴും പലരുടേയും ജീവൻ അപകടത്തിലാക്കാറുണ്ട്. വീടുകളുടെ ബാൽക്കണിയിൽ നിന്നും പഴയ ഫർണ്ണീച്ചറുകൾ താഴേയ്ക്ക് എറിയുന്നതാണ് അവരുടെ ആചാരം! ഈ ആഘോഷത്തിന് നിയമപരമായി വിലക്കുണ്ട്. എന്നാൽ പുതുവത്സരം പിറക്കുന്നതോടെ പാതി ലഹരിയിൽ മേശയും കട്ടിലും സോഫയുമൊക്കെ പൊക്കിയെടുത്ത് അവർ താഴേക്കിട്ട് പുതുവർഷത്തെ ഐശ്വര്യത്തോടെ വരവേൽക്കും. ഈ “വരവേൽപ്പ്” തലയിൽ ഏൽക്കുന്ന പലർക്കും ജീവൻ നഷ്ടപ്പെടുന്നു. ആശുപത്രിയിൽ പരുക്കേറ്റവർ വന്നു നിറയുന്നു.

ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ പുതുവർഷം പിറക്കുന്നതോടെ ജനം തെരുവിലൂടെ ഒരു പെട്ടിയുമായി ഓടും! വരുംവർഷം നന്മയുണ്ടാകുന്നതിനാണ് ഈ പരക്കം പാച്ചിൽ. പിന്നെ നേരെ വീട്ടിലെത്തി കട്ടിലിന് അടിയിൽ നേരത്തെ ഒളിപ്പിച്ച മൂന്ന് ഉരുളക്കിഴങ്ങുകളിൽ ഒന്ന് പുതപ്പ് മാറ്റാതെ തന്നെ തേടിപ്പിടിക്കുന്നു. കൈയ്യിൽ കിട്ടുന്ന ഉരുളക്കിഴങ്ങ് നന്നായി തൊലികളഞ്ഞ് വൃത്തിയാക്കിയതാണെങ്കിൽ
അക്കൊല്ലം സമൃദ്ധി. തൊലി കളയാത്തതാണെങ്കിൽ സമ്മിശ്രം. പാതി മാത്രമുള്ള ഉരുളക്കിഴങ്ങ് ആണെങ്കിൽ കട്ടപ്പൊക. എന്താ അല്ലേ….

ശവക്കോട്ടയിലെ പുതുവർഷം! അതാണ് ചിലിയൻ ആഘോഷം. പൂർവ്വികരുടെ കല്ലറകളിൽ നിന്നാണ് അവർ പുതുവർഷത്തെ വരവേൽക്കുന്നത്. പാതിരാത്രി 12 മണിക്ക് ശവക്കോട്ടകളിൽ ഒത്തുചേരുക. എത്ര മനോഹരമായ ആചാരം!.

ഡെന്മാർക്കിലെ പുതുവർഷ ദിനത്തിൽ വീടുകളിൽ നിന്നും പ്ലേറ്റുകൾ പുറത്തേക്ക് വരുന്നത് കണ്ട് നാട്ടിലാകെ കുടുംബ പ്രശ്നമാണെന്ന് തെറ്റിധരിക്കേണ്ട. അത് പുതുവത്സരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. പുതുമയും സമൃദ്ധിയും വർഷാവസാനം വരെ നിലനിൽക്കാൻ വീട്ടുപടിക്കൽ പാത്രങ്ങൾ എറിഞ്ഞുടയ്ക്കുക. തിന്മ പൊട്ടിച്ചിതറുന്നതിനൊപ്പം പുതിയ പാത്രം വാങ്ങുവാൻ കീശകാലിയാകുന്ന ഈ ആഘോഷത്തെ പ്രോത്സാഹിപ്പിക്കാൻ നാട്ടിലെ പാത്രക്കടകൾ ഇക്കാലത്ത് വലിയ ഓഫറുകൾ നൽകുന്നതും പതിവാണ്. കൃത്യം രാത്രി 12 മണിക്ക് ഒരു കസേരയിൽ നിന്നും മറ്റൊന്നിലേക്ക് ചാടി പഴയ വർഷത്തിൽ നിന്നും പുതിയ വർഷത്തിലേക്ക് കുതിക്കുന്നതും ഇവരുടെ ആചാരമാണ്. ചാട്ടം പിഴച്ചാൽ പല്ല് പോകുകയും പരിക്ക് പറ്റുകയും ചെയ്യും.

സ്പെയിൻ കാളപ്പോരിനും തക്കാളിയേറിനും പേരുകേട്ട നാടാണെങ്കിലും സ്പാനിഷുകാരുടെ പുതുവത്സാരഘോഷം ആരോഗ്യദായകമാണ്. 12 മണിക്ക് 12 തവണ മണി മുഴങ്ങുമ്പോൾ ഓരോ മണിക്കൊപ്പവും ഒരു മുന്തിരി കഴിക്കുക. അതിലൂടെ 12 മാസവും നന്മകളെത്തുമെന്ന് ഇന്നാട്ടുകാർ വിശ്വസിക്കുന്നു. മുന്തിരിങ്ങ കഴിച്ച് സമാധാനമായി ഇവർ വീടുകളിലേക്ക് മങ്ങുടങ്ങുമെന്ന് കരുതേണ്ട. തെരുവിലെ വൻ ആഘോഷങ്ങൾ. അത് സ്പാനിഷ് സംസ്ക്കാരത്തിൻറ ഭാഗമാണ്. ബിയറും കൂക്കുവിളികളും ചേർത്ത് അവരത് ആഘോഷരാവാക്കുന്നു.

പൊതുവേ ബുദ്ധമതക്കാരായ ജപ്പാൻകാർ അൽപ്പം അന്ധവിശ്വാസികളുമാണ്. പുതുവർഷ ആശംസകാർഡ് മുതൽ അവരത് പ്രകടമാക്കുന്നു. സ്വന്തം രാശി
[11:59 pm, 30/12/2023] [email protected]: പ്രകടമാക്കുന്നു. സ്വന്തം രാശി നോക്കി കാർഡുകൾ തെരഞ്ഞെടുത്ത് അയ്ക്കുക, രാശി നിറത്തിലുള്ള വസ്ത്രം ധരിക്കുക ബുദ്ധ പ്രതിമകൾ കൈമാറ്റം ചെയ്യുക എന്നിവ പതിവ്. ഇതിനൊപ്പം ബുദ്ധമതത്തിൽ വളരെ വിശേഷ അക്കമായ 108 നെ സ്മരിച്ച് 108 മണികൾ മുഴക്കുന്നതും ജപ്പനീസ് പുതുവത്സാരാഘോഷത്തിൻറ ഭാഗമാണ്. ദൈവത്തെ “മണിയടിക്കുന്നതിലൂടെ” വർഷം മുഴുവൻ ഐശ്വര്യം. അതാണ് ഈ ജനതയുടെ ലക്ഷ്യം.

ഫിലിപ്പീൻസ്കാരുടെ ആഘോഷത്തിൽ വൃത്തത്തിനാണ് പ്രാധാന്യം! അതായത് വട്ടത്തിലുള്ളതെന്തും പുതുവർഷം ഭാഗ്യം കൊണ്ടുവരുമെന്ന് ഇവർ വിശ്വസിക്കുന്നു. അതിൻറ ഭാഗമായി വീട്ടിലും പരിസരത്തും മുന്തിരി, ആപ്പിൾ, ഓറഞ്ച് തുടങ്ങിയ വട്ടത്തിലുള്ള ഫലങ്ങളും നാണയവും വിതറുന്നതാണ് ഫിലിപ്പീൻസിലെ ചടങ്ങ്.

സ്കോർട്ട്ലാൻഡിൽ
ദുരാത്മക്കളോടുള്ള യുദ്ധത്തോടെയാണ് സ്കോട്ടീഷ് ജനത പുതുവത്സരത്തെ വരവേൽക്കുന്നത്. അതിൻറ ഭാഗമായി വലിയ തീഗോളങ്ങൾ കറക്കി പ്രേതോച്ഛാടനം നടത്തുന്നു.

ഫിൻലാൻഡ്
ലോകത്ത് ഏറെ സമാധാനത്തോടെ ജീവിക്കുന്നവരാണ് ഫിന്നിഷ് ജനത. പുതുവത്സരത്തിൽ കുതിരലാഡം ചൂടാക്കി അത് തണുത്തവെള്ളത്തിൽ മുക്കി ലാഡത്തിലെ പാടുകൾ നോക്കി ഭാവി പ്രവചനം നടത്താതെ ഇന്നാട്ടുകാർക്ക് സമാധാനമില്ല!

സ്വിസ്സർലാൻഡിൽ
ഐസ്ക്രീം വാങ്ങി നിലത്തെറിഞ്ഞ് ഭാഗ്യം കൊണ്ടുവന്നാണ് സ്വിസ് ജനത പുതുവർഷത്തെ വരവേൽക്കുന്നത്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഈ ആചാരം നിലവിലുണ്ട്. മഞ്ഞ് മൂടിയ നാട്ടിൽ തണുപ്പുകാലത്ത് ഐസ്ക്രീമിന് ഡിമാൻഡ് ഉണ്ടാകുവാൻ ഏതോ കാലത്ത് ഒരുവിരുതൻ തയ്യാറാക്കിയ ഗൂഢപദ്ധതിയാണ് ഇന്നും ഇവർ തുടരുന്നത്. സത്യം അറിവുണ്ടെങ്കിലും ഐശ്വര്യത്തിന് ഐസ്ക്രീം ഏറ് ഇന്നും ഇവർ തുടരുന്നു.

ബെലാറസ് നിവാസിക
ചോളം പൊളിച്ച് നോക്കി ഫലം പ്രവചിക്കുന്നതാണ് ഇന്നാട്ടുകാരുടെ പുതുവത്സാരാഘോഷം.
ബ്രഡും വൈനും ഭക്ഷണവും ഒളിച്ചുവെച്ച് പ്രണയഭാജനത്തെ കൊണ്ട് അവ തപ്പിയെടുപ്പിക്കുന്നതും ഇവരുടെ ആഘോഷത്തിൻറ ഭാഗമാണ്. ആദ്യം ലഭിക്കുന്നത് ബ്രഡ് ആണെങ്കിൽ ഇരട്ടി ഭാഗ്യമെന്ന് വിശ്വാസം.

എസ്റ്റോണിയക്കാർ ഡിസംബർ 31 ന് വയറു നിറയെ കുശാലയ ഭക്ഷണം. അതാണ് എസ്റ്റോണിയൻ പാരമ്പര്യം. പുതുവർഷത്തിൽ വയറ് കാലിയാക്കാതെ സമൃദ്ധിയെ വരവേൽക്കുക. എന്നാൽ ഈ ആഘോഷം മൂലം പലരും ശൌചാലയത്തിലും ആശുപത്രിക്കിടക്കയിലുമാണ് പുതുവർഷ രാവ് ആഘോഷിക്കുന്നത്.

ബിയറും വൈനും നിറയുന്ന ജർമനിയിൽ ഭാഗ്യാന്വേഷികളായ പലരും അടുക്കളകളിലാണ് ഡിസംബർ 31 ചെലവഴിക്കുക. രുചികരമായ ഭക്ഷണം തയ്യാറാക്കി വിളമ്പുന്നത് അടുത്ത വർഷം ഭാഗ്യം കൊണ്ടുവരുമെന്ന് ഇവർ കരുതുന്നു. നാലും അഞ്ചും കോഴ്സ് ആഹാരം തയ്യാറാക്കി കൈകുഴയുന്ന ഇവർക്ക് അത് കഴിക്കാനുള്ള ശേഷിപോലുമുണ്ടാകില്ലെന്ന് അസൂയക്കാർ. ഏതായാലും അവിടുത്തെ ശുചീകരണത്തൊഴിലാളികൾക്ക് പുതുവർഷം നല്ല എട്ടിൻറ പണിയാണ്.

ബിഗ് ബെൻ എന്ന ലണ്ടനിലെ പ്രശസ്തമായ ക്ലോക്ക് നോക്കി, അതിലെ മണിശബ്ദം ആസ്വദിച്ചാണ് ബ്രിട്ടീഷ് കുടുംബാംഗങ്ങൾ അടക്കം ഇംഗ്ലീഷുകാർ പുതുവർഷത്തെ വരവേൽക്കുന്നത്. ടെലിവിഷൻ സെറ്റിലൂടെ വരെ ഈ കാഴ്ച്ച കാണുകയും “auld lang syne” എന്നു തുടങ്ങുന്ന ഗാനം കൈകോർത്ത് നിന്ന് പാടുകയും ചെയ്യുന്ന ചടങ്ങ് പാരമ്പര്യത്തനിമയോടെ ഇവർ ഇന്നും തുടരുന്നു.

നമ്മുടെ നാട്ടിൽ കണ്ണേറ് മാറുവാൻ കുമ്പളങ്ങക്കെട്ടിത്തൂക്കുന്നത് ചിലരുടെ വിശ്വാസമാണ്. അതുപോലെ നാരങ്ങ തൂക്കുന്നതും കാണാറുണ്ട്. ഗ്രീസുകാർ പുതുവത്സരത്തെ വരവേൽക്കുന്നതും ഇതിന് സമാനമായാണ്. സവാള കെട്ടിത്തൂക്കി സമൃദ്ധിയെ വരവേറ്റാണ് അവർ പുതുവർഷത്തിലേക്ക് കടക്കുന്നത്.

പ്രേതോച്ഛാടനം തന്നെയാണ് ഐറിഷുകാരുടേയും പുതുവത്സര ചടങ്ങ്. ക്രിസ്മസിന് തയ്യാറാക്കിയ പ്രത്യേകതരം വിഭവം വീടിൻറ ചുവരുകളിലും വാതിലിലും അടിച്ച് അവർ ദുരാത്മാക്കളെ അകറ്റുന്നു. ഈ കർമത്തിനു വേണ്ടി വലിയ ബ്രെഡ് തന്നെ അവർ പ്രത്യേകമായി തയ്യാറാക്കാറുണ്ട്.