കോട്ടയത്ത് പുതു വർഷാഘോഷം:സുരക്ഷയൊരുക്കാൻ 1500 പോലീസുകാർ: നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ പൊതുജനശല്യമുണ്ടാക്കുന്നവരേയും സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നവരേയും നിരീക്ഷിക്കാൻ മഫ്തി പൊലീസ്: ആഘോഷം അതിര് വിട്ടാൽ അകത്താകും:

Spread the love

കോട്ടയം: പുതുവർഷാഘോഷത്തിന് സുരക്ഷയൊരുക്കാൻ കൂടുൽ പോലീസ്. ആഘോഷം അതിരു വിട്ടാൽ പിടിവീഴും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല.

video
play-sharp-fill

ജില്ലയില്‍ 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക. സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക പട്രോളിംഗ് നടത്തും.
നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ പൊതുജനശല്യമുണ്ടാക്കുന്നവരേയും സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നവരേയും നിരീക്ഷിക്കാൻ മഫ്തി പൊലീസുകാരെ വിന്യസിക്കും.
ജില്ലാ അതിർത്തികളില്‍ പ്രത്യേക പരിശോധനയുണ്ടാകും.

പോക്കറ്റടിക്കാർ, പിടിച്ചു പറിക്കാർ, ലഹരി വില്‍പ്പനക്കാർ, ഗുണ്ടകള്‍ തുടങ്ങിയ മുൻകാല കുറ്റവാളികളേയും സാമൂഹ്യ വിരുദ്ധരേയും കരുതല്‍ തടങ്കലിലാക്കും.
മദ്യപിച്ച്‌ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. പിടികൂടുന്നവരെ വിട്ടയയ്ക്കാനായുള്ള ശിപാർശയുമായി ഭരണക്കാർ വിളിച്ചാലും വിട്ടുവീഴ്ച വേണ്ടെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുസ്ഥലത്ത് ലഹരി വില്‍പ്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകള്‍ ഊർജ്ജിതമാക്കും. അനധികൃത മദ്യ നിർമ്മാണം, ചാരായ വാറ്റ്, സെക്കന്റ്‌സ് മദ്യ വില്‍പ്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പുതുവർഷ പാർട്ടികള്‍ നടക്കുന്നിടത്ത് പ്രത്യേക പരിശോധനയും നടത്തും. ഇവിടങ്ങളിലേയ്ക്ക് ലഹരി ഒഴുകുന്നത് തടയുകയാണ് ലക്ഷ്യം.
ദുരന്തമുണ്ടാവാതിരിക്കാൻ ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവിടങ്ങളിലെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് വിധേയമാക്കും. ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാർക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് പട്രോളിംഗ് ഏർപ്പെടുത്തും.