video
play-sharp-fill

പുതുശ്ശേരി ക്ഷേത്രത്തിൽ മാലകവർച്ച ; രണ്ട് തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

പുതുശ്ശേരി ക്ഷേത്രത്തിൽ മാലകവർച്ച ; രണ്ട് തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

Spread the love

പുതുശ്ശേരി: പുതുശ്ശേരി ഉത്സവത്തിനായി അമ്പലത്തിൽ വന്ന വേങ്ങോടി സ്വദേശിനി വെള്ളക്കുട്ടിയമ്മയുടെ ഒരു പവൻ സ്വർണമാല കവർന്നതിനാണ് സേലം റയിൽവേ പുറംപോക്ക് സ്വദേശിനികളായ ഈശ്വരി വയസ് 43,രാജേശ്വരി വയസ് 30, എന്നിവരെ നാട്ടുകാരും കസബ പോലീസും ചേർന്ന് പിടികൂടിയത്.

ഉത്സവങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ ഒന്നിച്ച് വരുകയും അവിടെയുള്ള പ്രായമായ സ്ത്രീകളെ നോട്ടമിട്ട് മാലയും ബാഗും കവരുന്ന സംഘങ്ങളിലെ കണ്ണികളാണിവർ, സ്ഥിരമായി എവിടെയും താമസിക്കാതെ പോലീസ് പിടിക്കുന്ന സമയം പല പേരുകളും വിലാസവുമാണ് പറയാറുള്ളത്. കേരള സംസ്ഥാനത്തിൽ പല സ്റ്റേഷനുകളിലും കേസുകളിലെ പ്രതികളാണിവർ. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി വരുകയാണ്.

പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ M സുജിത്ത്, എസ് ഐ മാരായ H ഹർഷാദ്, വിപിൻ രാജ്, സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ R രാജീദ്, c സുനിൽ, CPO’s ധന്യ , ശ്രീക്കുട്ടി എന്നിവരാണ് പ്രതികളെ പിടി കൂടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group