video
play-sharp-fill

പുതുശ്ശേരിയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ്‌ മരിച്ചു

പുതുശ്ശേരിയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ്‌ മരിച്ചു

Spread the love


സ്വന്തം ലേഖിക

പുതുശേരി: ദേശീയ പാതയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പുതുശേരി നോര്‍ത്ത് മേഖല സെക്രട്ടറിയേറ്റംഗം പുതുശേരി കുന്നേക്കാട് പൊന്നുക്കുട്ടന്റെ മകന്‍ ദിലീപ് (30) മരിച്ചു.

ഞായര്‍ രാത്രി 9.30 നു ദേശീയ പാതയില്‍ മരുതറോഡ് വില്ലേജ് ഓഫീസിനു സമീപമാണു അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദിലീപ് സഞ്ചരിച്ച സ്കൂട്ടറിന് പുറകില്‍ അജ്ഞാത വാഹനമിടിച്ച്‌ വീഴുകയും പുറകില്‍ വന്ന ലോറിയിടിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ ദിലീപിനെ കഞ്ചിക്കോട് അഗ്നിരക്ഷാ സേന ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തുടര്‍ ചികില്‍സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. അമ്മ: സരസ്വതി. സഹോദരങ്ങള്‍: ദീപക്ക്, സനൂപ്, ദിവ്യ. ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കസബ പൊലീസ് കേസേടുത്തു