play-sharp-fill
മൂക്കില്‍നിന്ന് രക്തംവാര്‍ന്ന് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; 11 മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

മൂക്കില്‍നിന്ന് രക്തംവാര്‍ന്ന് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; 11 മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

പാലക്കാട്: പുതുശ്ശേരി കൊളയക്കോട് സ്വദേശിയായ 53 വയസുകാരി അമ്മുക്കുട്ടിയുടെ മരണം കൊലപാതകമെന്ന് പോലീസ്. 2023 നവംബര്‍ 14-നാണ് അമ്മുക്കുട്ടിയെ വീടിനടുത്തുള്ള പാടത്ത് അവശനിലയില്‍ കണ്ടെത്തിയത്.

മൂക്കില്‍നിന്ന് രക്തംവാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിരക്ഷാസേന ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കേസില്‍ 11 മാസങ്ങള്‍ക്കുശേഷം മധ്യവയസ്‌കൻ അറസ്റ്റിലായി. കൊളയക്കോട് സ്വദേശി സെയ്ദ് ഹുസൈന്‍ (കുഞ്ഞുമൈന-57) ആണ് കസബ പോലീസിന്റെ പിടിയിലായത്. അമ്മുക്കുട്ടിക്ക് നാട്ടുകാരനും ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറുമായ ഹുസൈനുമായി അടുപ്പമുണ്ടായിരുന്നെന്ന് നാട്ടുകാരുടെ മൊഴികളില്‍നിന്ന് വ്യക്തമായിരുന്നതായി കസബ പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ ചോദ്യംചെയ്തതോടെ കൂടുതല്‍ സംശയങ്ങളുണ്ടായി. എന്നാല്‍, കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്.