play-sharp-fill
ചങ്ങനാശ്ശേരി പുതൂർപ്പള്ളി മുസ്ലീം ജമാ അത്തിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതം; നടക്കുന്നത് ജമാ അത്തിനെ അപകീർത്തിപെടുത്താനുള്ള ശ്രമം

ചങ്ങനാശ്ശേരി പുതൂർപ്പള്ളി മുസ്ലീം ജമാ അത്തിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതം; നടക്കുന്നത് ജമാ അത്തിനെ അപകീർത്തിപെടുത്താനുള്ള ശ്രമം

സ്വന്തം ലേഖിക

ചങ്ങനാശ്ശേരി: പുതൂർ പള്ളി മുസ്ലീം ജമാ അത്തിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വന്ന ആരോപണങ്ങളും വസ്തുതകൾക്ക് നിരക്കാത്ത അഭിപ്രായ പ്രകടനവും തികച്ചും അടിസ്ഥാന രഹിതവും ജമാ അത്തിനെ അപകീർത്തിപെടുത്താനുള്ള ശ്രമവും ആണെന്ന ഭാരവാഹികൾ വാർത്താ സജ്ജനത്തിൽ പറഞ്ഞു.

സർവ്വസമുദായ മൈത്രിയുടെ പ്രതീകമായി രണ്ടുനൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ നിലകൊള്ളുന്ന പുതൂർപ്പള്ളിയും പള്ളിയുമായി ബന്ധപെട്ടു നിൽക്കുന്ന മുസ്ലീം ജനവിഭാഗങ്ങളെയും ഒന്നായി കണ്ട് മുന്നോട്ട് പോകുമ്പോൾ ജമാ അത്തിൽ ചിലരെ അയിത്തം കല്പിച്ച് മാറ്റി നിർത്തിയിരിക്കുന്നു എന്ന ആരോപണം പൂർണ്ണമായും തള്ളി കളയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമാ അത്തിൽ ഒരാളെ പോലും ദീനിപരമായ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല. മറിച്ച് അവർക്ക് സ്നേഹവും ബഹുമാനവും തുല്യതയും നല്കി.

ജമാ അത്തിൽ 5/9/1116 -ാം മാണ്ട് വ്യവസ്ഥാപിതമായ ഭരണക്രമം ഏർപ്പെടുത്തികൊണ്ട് നിലവിൽ വന്ന നിയമാവലിയും 1964 മാർച്ച് 13 ലും 1995 ഫെബ്രുവരി 19ലും ചങ്ങനാശ്ശേരി സബ്ബ് രജിസ്ട്രാർ ആഫിസിൽ രജിസ്റ്റർ ചെയ്തതാണ്. കേരള വഖഫ് ബോർഡിൽ രജിസ്റ്റർ നമ്പർ B/4042 RA നമ്പരായി പ്രവർത്തിച്ചു വരുന്ന പുതൂർപള്ളി ജമാ അത്ത് നിയമാവലിയിലെ 16-ാം വകുപ്പ് ഉപവകുപ്പ് പ്രകാരമാണ് കത്ത് നൽകിയത്.