play-sharp-fill
പുതുപ്പള്ളി കൈതേപ്പാലത്ത് പുതിയ ബാർ തുറന്നു; ഉദ്ഘാടന ദിവസം തന്നെ അടിച്ച് മൂത്ത യുവാവ് ബാറിന് സമീപമുള്ള തോട്ടിലേക്ക് വീണു; യുവാവിനെ കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷം പൊലീസ്; അടിച്ചാൽ തോട്ടിൽ വീഴ്ത്തുന്ന ബ്രാൻഡ് തപ്പി കുടിയന്മാർ

പുതുപ്പള്ളി കൈതേപ്പാലത്ത് പുതിയ ബാർ തുറന്നു; ഉദ്ഘാടന ദിവസം തന്നെ അടിച്ച് മൂത്ത യുവാവ് ബാറിന് സമീപമുള്ള തോട്ടിലേക്ക് വീണു; യുവാവിനെ കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷം പൊലീസ്; അടിച്ചാൽ തോട്ടിൽ വീഴ്ത്തുന്ന ബ്രാൻഡ് തപ്പി കുടിയന്മാർ

പുതുപ്പള്ളി: ബാർ ഉദ്ഘാടന ദിവസം അടിച്ചു ഫിറ്റായ യുവാവ് തോട്ടിൽ വീണു. കോട്ടയം പുതുപ്പള്ളിക്കടുത്ത് കൈതേപാലം ഭാഗത്ത് ഇന്നലെ തുടങ്ങിയ പാർക്ക് റസിഡൻസി ബാറിൽ നിന്ന് മദ്യപിച്ച യുവാവാണ് ഇന്നലെ വൈകിട്ട് തൊട്ടടുത്ത തോട്ടിലേക്ക് വീണത്.

കുറ്റിക്കാടുകൾ നിറഞ്ഞ ഭാഗത്ത് വീണ മദ്യപനെ ഏറെ നേരത്തെ തെരച്ചിലിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.

പുതിയ ബാർ തുറക്കുന്ന വിവരമറിഞ്ഞ് ആവേശത്തോടെയാണ് പുതുപ്പള്ളി തച്ചകുന്ന് ഭാഗത്തുള്ള യുവാവ് ഇന്നലെ വൈകിട്ട് ബാറിൽ എത്തിയത്. ആദ്യ ദിവസമായതിനാൽ നല്ല
ടച്ചിംഗ്സും കിട്ടി. അഞ്ചാറെണ്ണം അടിച്ച യുവാവ് പുറത്തിറങ്ങുമ്പോൾ നല്ല മൂഡിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിച്ച് മൂത്ത് ബാറിൽ നിന്നും പുറത്തിറങ്ങിയ യുവാവ്
വഴിയറിയാതെ കാടുപിടിച്ച തോട്ടിലേക്കാണ് വീണത്. ഇതു കണ്ടു നിന്ന ചില കുടിയൻമാർ
ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല.

ഇതോടെ പൊലീസിലും ഫയർഫോഴ്സിലും വിളിച്ചു. പോലീസ് എത്തി നടത്തിയ തെരച്ചിലിലാണ് ഇയാളെ തോട്ടിൽ കണ്ടെത്തിയത്. ബാറിന് തൊട്ടടുത്ത് തെരച്ചിലും ആളും ബഹളവുമൊക്കെ നടന്നിട്ടും ബാർ ജീവനക്കാരോ നടത്തിപ്പുകാരോ തിരിഞ്ഞു നോക്കിയില്ല.

ബഹളത്തിനിടെ വീണയാളോട് ഏതു ബ്രാൻഡാ അടിച്ചതെന്ന് ചിലർ ചോദിച്ചു. തോട്ടിൽ വീഴിക്കുന്ന ബ്രാൻഡ് ഒഴിവാക്കാമല്ലോ എന്നാണ് പലരും ചിന്തിച്ചത്. എന്തായാലും പുതിയ ബാറിന്റെ ഉദ്ഘാടന ദിവസം തന്നെ ആളെ വിഴ്ത്തിയത് നാട്ടിൽ ചർച്ചയായി.