
കോട്ടയം: നീണ്ട കാത്തിരിപ്പിനു വിരാമം . പുതുപ്പള്ളിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രവീന്ദ്രനാഥ് വാകത്താനം. ബി.ജെ.പി മൂന്നാം ഘട്ട പട്ടികയിലാണു സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്..
എന്‍. ഹരി, ലിജിന്‍ ലാല്‍ എന്നിവരുടെ പേരുകള്‍ പല ഘട്ടങ്ങളിലായി ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍, രണ്ടാം ഘട്ട പട്ടികയില്‍ പുതുപ്പള്ളി ഉള്‍പ്പെടാതെ വന്നതോടെ ആരാകും സ്ഥാനാര്‍ഥി എന്നതില്‍ ആകാംഷയുണ്ടായിരുന്നു.
പ്രഖ്യാപനം വന്നതോടെ രവീന്ദ്രനാഥ് വാകത്താനം (കെ.എ.രവീന്ദ്രനാഥ്) ഉടന്‍ പ്രചാരണത്തിന് തുടക്കമിടും. 1
991 മുതല്‍ 96 വരെ എ.ബി.വി.പി ചുമതലയും, അതിനു ശേഷം വാകത്താനം പഞ്ചായത്തിലെ ബൂത്ത് സെക്രട്ടറിയില്‍ തുടങ്ങി പഞ്ചായത്ത് പ്രസിഡന്റ്, 1999-ല്‍ വാഴൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, പിന്നീട് വാകത്താനം പുതുപ്പള്ളി മണ്ഡലത്തിലായപ്പോള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു തവണ മണ്ഡലം ഉപാധ്യക്ഷന്‍, ജില്ലാ കമ്മറ്റിയംഗം, 2016-ല്‍ ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി, ഒ.ബി.സി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍, ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
നിലവില്‍ ബി.ജെ.പി ആലപ്പുഴ മേഖല സെക്രട്ടറിയാണ്.നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പാല – ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ പൂര്‍ണ സമയം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000-ല്‍ വാകത്താനം ബ്ലോക്ക് ഡിവിഷനിലും, 2025-ല്‍ വാകത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.



