
പുതുപ്പള്ളി: പുതുപ്പള്ളിയിലെ ജനപ്രതിനിധി മണ്ഡലത്തിലെ ജനങ്ങളെ ഭയന്നു തുടങ്ങിയതിന്റെ തെളിവാണ് ഇക്കുറി ഭൂരിപക്ഷം കുറയും എന്ന് വോട്ടെടുപ്പിന് മുന്‍പു പ്രഖ്യാപിക്കാന്‍ കാരണമെന്ന് എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി കെ.എം രാധാകൃഷ്‌ണന്‍
ഉപതെരെഞ്ഞെടുപ്പില്‍ നേടിയ 37000 വോട്ടിന്റെ ഭൂരിപക്ഷം ത്രിതലപഞ്ചായത്തു തെരഞ്ഞെടുപ്പില്‍ 14000 ആയി കുറഞ്ഞു
ജനപ്രതിനിധി ജനങ്ങളില്‍ നിന്ന് അകന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. മണ്ഡലത്തില്‍ ചെയ്യാന്‍ കഴിയുമായിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധമാണു വോട്ടുകുറയും എന്നു മുന്‍കൂര്‍ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വൃക്‌തമാക്കി.
വിവിധ എല്‍.ഡി.എഫ് ലോക്കല്‍ കണ്‍വന്‍ഷനുകളില്‍ സംസാരിക്കുകയായിരുന്നു കെ.എം രാധാകൃഷ്‌ണന്‍.
ഇന്നലെ മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകളിലെ വിവിധ മേഖലകളിലായിരുന്നു പര്യടനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മീനടം പഞ്ചായത്തില്‍ രാവിലെ ആരംഭിച്ച പര്യടനത്തിനിടെ വിവിധ മതമേലധ്യക്ഷന്മാരെയും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും അദ്ദേഹം നേരില്‍ കണ്ട് അനുഗ്രഹം തേടി. മീനടം പള്ളിയിലെ വൈദികര്‍, ക്ഷേത്ര ഭാരവാഹികള്‍, പാസ്‌റ്റര്‍മാര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി വോട്ട് അഭ്യര്‍ഥിച്ചു. ഉച്ചയ്‌ക്കു ശേഷം അയര്‍ക്കുന്നം പഞ്ചായത്തിലായിരുന്നു പര്യടനം തുടര്‍ന്നത്.



