
പുതുപ്പള്ളി : എറികാട് ഗവ. യു. പി. സ്കൂൾ ശതാബ്‌ദിയാഘോഷത്തോടനുബന്ധിച്ച് വിളംബരജാഥയും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. ഹെഡ്മിസ്ട്രെസ് പി ബിന്ദു വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
പുതുപ്പള്ളി ജംഗ്ഷൻ, പയ്യപ്പാടി, മീനടം ആശുപത്രി ജംഗ്ഷൻ, തോട്ടക്കാട് ആശുപത്രി ജംഗ്ഷൻ, അമ്പലക്കവല, കൈതേപ്പാലം, ഞാലിയാകുഴി, വെട്ടത്തുകവല എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം ഒരുക്കി.
പുതുപ്പള്ളിയിൽ വെട്ടം ഗ്രൂപ്പ് മാനേജറും പൂർവ വിദ്യാർത്ഥിയുമായ സജി വെട്ടം, മീനടം ജംഗ്ഷനിൽ മുൻ ഹെഡ്മിസ്ട്രസ് അന്നമ്മ ജോൺ, പയ്യപ്പടിയിൽ വാർഡ് മെമ്പർ സിജി വർഗീസ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോട്ടക്കാട് പോസ്റ്റുമാസ്റ്റർ ബിക്കു ജോർജ്, വെട്ടത്തുകവലയിൽ വിനോദ് പൊങ്ങൻപാറ എന്നിവർ
സംസാരിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയ്ക്ക് വൈക്കം റേഞ്ച് എക്സ്സൈസ് ഓഫീസർ ഇ.വി ബിനോയ് നേതൃത്വം നൽകി