ഒടുവിൽ പുതുപ്പള്ളിയും ചുവന്നു…! ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും ഭരണം പിടിച്ച് എൽ.ഡി.എഫ് ; ഇടതുമുന്നണി ഭരണം പിടിച്ചെടുത്തത് കാൽനൂറ്റാണ്ടിന് ശേഷം

ഒടുവിൽ പുതുപ്പള്ളിയും ചുവന്നു…! ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും ഭരണം പിടിച്ച് എൽ.ഡി.എഫ് ; ഇടതുമുന്നണി ഭരണം പിടിച്ചെടുത്തത് കാൽനൂറ്റാണ്ടിന് ശേഷം

സ്വന്തം ലേഖകൻ

കോട്ടയം: കോൺഗ്രസിന്റെ തട്ടകമായ പുതുപ്പള്ളിയിലും ഭരണം പിടിച്ച് ഇടതുമുന്നണി. ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും പുറകെ ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു.

പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ നിന്നും 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്. ഉമ്മൻചാണ്ടിയുടെ വാർഡിൽ അടക്കം വോട്ടെണ്ണലിന്റെ തുടക്കം മുതൽക്ക് തന്നെ യുഡിഎഫ് പുറകിലായിരുന്നു. ഇവിടെ ഏഴ് സീറ്റാണ് യുഡിഎഫിന് കിട്ടിയത്. ബി.ജെ.പിയ്ക്ക് രണ്ട് സീറ്റ് ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും തട്ടകത്തിൽ ഇടതു മുന്നണി ആധിപത്യം നേടിയതിന് പിന്നാലെയാണ് പുതുപ്പള്ളിയും കോൺഗ്രസിന് നഷ്ടമായത്.