പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മഴ പെയ്തെങ്കിലും പോളിങിനെ ബാധിച്ചില്ല; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര; രണ്ട് ട്രാൻസ്ജെൻഡർമാർ വോട്ട് രേഖപ്പെടുത്തി; പോളിങ് 44 ശതമാനം കടന്നു

Spread the love

കോട്ടയം: മഴ പെയ്തെങ്കിലും പുതുപ്പള്ളിയിൽ പോളിങിനെ ബാധിച്ചില്ല.

ആവേശത്തോടെയാണ് വോട്ടർമാർ വോട്ട് ചെയ്യാൻ എത്തുന്നത്.

ശതമാനം: 44.03%
പോൾ ചെയ്ത വോട്ട് : 77675
പുരുഷന്മാർ: 39411
സ്ത്രീകൾ: 38262
ട്രാൻസ്ജെൻഡർ: 2

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ 11 മണി വരെ 30 ശതമാനത്തിലേറെ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എട്ട് പഞ്ചായത്തുകളിലും നല്ല പോളിംഗ് ആണ് അനുഭവപ്പെടുന്നത്.

മിക്ക പോളിംഗ് സ്‌റ്റേഷനുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. പലയിടത്തും സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണര്‍കാട് കണിയാംകുന്ന് യു പി സ്‌കൂളിലെത്തി വോട്ട് ചെയ്തു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്. മാതാവ് മറിയാമ്മ, സഹോദരിമാരായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്തത്.