
പുതുപ്പള്ളി: ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷി ദിനമായ ഏപ്രിൽ 23 മുതൽ മേയ് 23വരെ സഹദാ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ദിവസവും രാവിലെ വിശുദ്ധ കുർബാനയും മധ്യസ്ഥപ്രാർഥനയും ഉണ്ടായിരിക്കും.
ഏപ്രിൽ 28ന് കൊടിയേറ്റ്. മേയ് അഞ്ച് മുതൽ ഏഴുവരെയാണ് പ്രധാനപെരുന്നാൾ ദിനങ്ങൾ. അഞ്ചിന് തീർത്ഥാടന സംഗമവും വിവിധ കുരിശടികളിൽനിന്നുള്ള പ്രദക്ഷിണവും നടക്കും.
മെയ് 6ന് വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്ക്കുശേഷം പൊന്നിൻകുരിശ് വിശുദ്ധ മദ്ബഹായിൽ സ്ഥാപിക്കും വലിയ പെരുന്നാൾ ദിനമായ മെയ് 7ന് രാവിലെ അഞ്ചിനും എട്ടിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ രണ്ടാമത്തേത് വിശുദ്ധ ഒന് പതിന്മേൽ കുർബാനയാണ്. തുടർന്ന് വെച്ചൂട്ട് നേർച്ചസദ്യയും കുട്ടികൾക്കുള്ള ആദ്യചോറൂട്ടും ഉച്ചയ്ക്കുശേഷം രണ്ടിനു ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം തുടർന്ന് നാലിന് അപ്പവും പാകപ്പെടുത്തിയ കോഴിയിറച്ചിയും നേർച്ചയായി ഭക്തർക്ക് നൽകും.