വോട്ട് തേടി നേതാക്കന്മാർ ; പുതുപ്പള്ളിയിൽ രണ്ടാം ഘട്ട പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും; വാകത്താനം, മീനടം, പാമ്പാടി പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്താനൊരുങ്ങി ജെയ്ക് സി. തോമസ്; അയർക്കുന്നം, കൂരോപ്പട പഞ്ചായത്തുകളിൽ പ്രവർത്തകർക്കൊപ്പം വീട് കയറി വോട്ടർമാരെ കാണാൻ ചാണ്ടി ഉമ്മൻ; എന്‍.ഡി.എ സ്ഥാനാർഥി ലിജിൻ ലാലിനായി കുമ്മനം അടക്കമുള്ള മുതിർന്ന നേതാക്കൾ ഇന്ന് രംഗത്തിറങ്ങും

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: പുതുപ്പള്ളിയിൽ രണ്ടാം ഘട്ട പ്രചാരണം തുടങ്ങി സ്ഥാനാർഥികൾ. എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വാകത്താനം, മീനടം, പാമ്പാടി പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് യോഗങ്ങളിലും സ്ഥാനാർഥി പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള മന്ത്രി വി.എൻ വാസവൻ ഇന്ന് മാധ്യമങ്ങളെ കാണും.

യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അകലകുന്നം, അയർക്കുന്നം, കൂരോപ്പട പഞ്ചായത്തുകളിൽ പ്രവർത്തകർക്കൊപ്പം വീട് കയറി വോട്ടർമാരെ കാണും. പാമ്പാടിയിൽ തെരഞ്ഞെടുപ്പ് യോഗത്തിലും ചാണ്ടി ഉമ്മൻ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍.ഡി.എ സ്ഥാനാർഥി ലിജിൻ ലാലിനായി കുമ്മനം അടക്കമുള്ള മുതിർന്ന നേതാക്കൾ ഇന്ന് രംഗത്തിറങ്ങും. കോട്ടയം നഗരത്തിൽ യു.ഡി.എഫ് കാലത്ത് നിർമ്മിച്ച ആകാശപാതയുടെ ബല പരിശോധനയും ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കളത്തിൽ ഈ വിഷയവും സജീവ ചർച്ചയാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ലക്ഷ്യമിടുന്നത്.