video
play-sharp-fill

Tuesday, May 20, 2025
HomeMainയൂസഫലിയെത്തി പ്രിയ സുഹൃത്തിന്റെ ഓർമ്മകളുമായി; ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി യൂസഫലി; കുടുംബ വീട്ടിലെത്തി...

യൂസഫലിയെത്തി പ്രിയ സുഹൃത്തിന്റെ ഓർമ്മകളുമായി; ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി യൂസഫലി; കുടുംബ വീട്ടിലെത്തി മകൻ ചാണ്ടി ഉമ്മനേയും കുടുംബാം​ഗങ്ങളേയും കണ്ട് ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്കുവെച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെക്കാണാനും ആശ്വസിപ്പിക്കാനും യുസഫലിയെത്തി. പ്രിയസുഹൃത്തിന്റെ ഓർമ്മകളുമായി ഉമ്മൻ ചാണ്ടിയുടെ കുടംബവീട്ടിലെത്തി .

തുടർന്ന് പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയെ സംസ്കരിച്ച കല്ലറയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് യൂസഫലി മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ജോർജ്ജിയൻ പബ്ലിക്ക് സ്കൂളിന്റെ ​ഗ്രൗണ്ടിലാണ് യൂസഫലി ഹെലികോപ്ടറിൽ വന്ന് ഇറങ്ങിയത്. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബവീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബവീട്ടിലെത്തി മകൻ ചാണ്ടി ഉമ്മനേയും മറ്റ് കുടുംബാം​ഗങ്ങളേയും കണ്ട് ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്കുവെച്ചു.

പിന്നീട് പുതുപ്പള്ളി പളളിയിൽ ഉമ്മൻ ചാണ്ടിയെ സംസ്കരിച്ച കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയശേഷമാണ് മടങ്ങി പോയത്.

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments