
പുതുപ്പള്ളിയിൽ ബിജെപിയുടെ സ്ഥാനാർത്ഥി അനിൽ ആന്റണിയോ? ആത്മാർത്ഥ സുഹൃത്തുക്കളുടെ മക്കൾ അങ്കതട്ടിലേക്കോ ? പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കടുത്ത രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നു
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ അഭ്യൂഹങ്ങൾക്കൊണ്ട് നിറയുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന പ്രചാരണത്തിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി സ്ഥാനാർത്ഥിയായി രംഗത്തുവരുമെന്ന് സൂചന. സി.പി.എം നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളും ചർച്ചയാകുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11,000ത്തിലധികം വോട്ട് നേടിയിരുന്നു ബി.ജെ.പി . അനിൽ വന്നാൽ അതിൽ കൂടുതൽ വോട്ട് നേടിയെടുക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. മക്കള് രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതാക്കളുടെ മക്കള് മണ്ഡലത്തിൽ പരസ്പരം ഏറ്റുമുട്ടുമോ എന്ന ചോദ്യമാണ് സി.പി.എമ്മിലെ ചില ഉന്നതർ ഉന്നയിക്കുന്നത്. വരുംദിവസങ്ങളിൽ പുതുപ്പള്ളി കടുത്ത രാഷ്ട്രീയ ചൂടിലേക്കാണെന്നതിന്റെ സൂചനകളായാണ് നല്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
