
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായി ബി ജെ പി ജില്ലാ പ്രസിഡന്റ് ജി ലിജിൻലാലോ
ജില്ലാ സെക്രട്ടറിയും മുൻ യുവമോർച്ചാ ജില്ലാ പ്രസിഡന്റുമായ സോബിൻലാലോ വരുമെന്ന് സൂചന.
ഇരുവരുടേയും പേരുകൾ ഉൾപ്പെട്ട പട്ടിക പാർട്ടി ജില്ലാ കമ്മിറ്റി ,സംസ്ഥാന നേതൃത്വത്തിന് കൈമാറി. സ്ഥാനാർത്ഥിയുടെ പേര് ഇന്ന് പ്രഖ്യാപിച്ചേക്കും.
കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ പേരുകൾ ഉൾപ്പടെ തൃശ്ശൂരിൽ ചേരുന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് ചർച്ച ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് എൻ ഡി എ നേതൃയോഗവും തൃശ്ശൂരിൽ ഉണ്ട് . ഈ യോഗങ്ങളിലെ തീരുമാനം അനുസരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി പേര് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും. ബിജെപി പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതായും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
അതേ സമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് പ്രഖ്യാപനം നടത്തും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തില്‍ ഉടനീളം ജെയ്ക്കിന്റെ വാഹന പര്യടനവും തീരുമാനിച്ചിട്ടുണ്ട്.



