വീടിന് സമീപം തോട്ടിൽ ചൂണ്ടയിടാൻ പോയി തിരികെ കയറിയപ്പോൾ കുഴഞ്ഞുവീണു; തോട്ടയ്ക്കാട് പതിനെട്ട്കാരൻ മരിച്ചു

Spread the love

പുതുപ്പള്ളി: വീടിന് സമീപം തോട്ടിൽ ചൂണ്ടയിടാൻ പോയി തിരികെ കയറിയപ്പോൾ കുഴഞ്ഞുവീണു 18 കാരൻ മരിച്ചു

video
play-sharp-fill

തോട്ടയ്ക്കാട് വട്ടോലി പീടികപ്പടിക്ക് സമീപം പന്തപ്പാട് സന്തോഷിന്റെ മകൻ ആദിത്യനാണ് മരിച്ചത്. വീടിനു സമീപം തോട്ടിൽ ചൂണ്ടയിടാൻ പോയിട്ട് തിരികെ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

മന്ദിരം  ആശുപത്രിയിലെത്തിച്ചെങ്കിലും ആദിത്യൻ്റെ ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: അനഹ മജു, അർജുൻ. ആദിത്യൻ ഈ വർഷമാണ് തോട്ടയ്ക്കാട് ഗവ.എച്ച്‌.എസ്.എസില്‍ നിന്നും പ്ലസ് ടു പഠനം പൂർത്തിയാക്കിയത്.  സംസ്‌കാരം ജൂണ്‍ രണ്ട് തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group