പുതുപ്പള്ളി സെന്റ് ജോർജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നാളെ കൊടിയേറ്റം

Spread the love

പുതുപ്പള്ളി: സെന്റ് ജോർജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മത്തിരുനാൾ നാളെ കൊടിയേറും.

 

ഉച്ചകഴിഞ്ഞ് രണ്ടിന് പുതുപ്പള്ളി-എറികാട് കരക്കാരുടെ കൊടിമര ഘോഷയാത്ര ഉണ്ടാവും. രണ്ടു കൊടിമരങ്ങള്‍ തിരുനാളിന്‍റെ പ്രത്യേകതയാണ്. വൈകുന്നേരം അഞ്ചിനു വികാരി റവ.ഡോ. വര്‍ഗീസ് വര്‍ഗീസ് കല്ലൂര്‍ കൊടിയേറ്റും.

 

മേയ് അഞ്ച്. ആറ്, ഏഴ് തീയതികളിലാണ് പ്രധാന തിരുനാള്‍ നടക്കുക. തിരുനാള്‍ ദിനത്തില്‍ വിവിധ സ്ഥലങ്ങളിൽ നിന്ന് പള്ളിയിലേക്ക് കെഎസ്‌ആര്‍ടിസി സ്‌പെഷല്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്നു വികാരി റവ.ഡോ. വര്‍ഗീസ് വര്‍ഗീസ് കല്ലൂർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group