പുതുപ്പള്ളി പള്ളി പെരുന്നാൾ; 06.05.2023 മുതല്‍ 08.05.2023 വരെ പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് 06.05.2023 മുതല്‍ 08.05.2023 വരെ പുതുപ്പള്ളി ടൗൺ ഭാഗത്തേക്കുള്ള വാഹന ഗതാഗതം താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

1. കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാങ്ങാനം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പൂമറ്റം –കാഞ്ഞിരത്തുംമൂട് – ആറാട്ടുചിറ – പയ്യപ്പാടി – നാരകത്തോട് –വെട്ടത്തുകവല – കൈതേപ്പാലം വഴി പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കോട്ടയത്ത്‌ നിന്നും ഞാലിയാകുഴി – തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം – കൊല്ലാട് – നാല്‍ക്കവല – പാറയ്ക്കല്‍ കടവ് – എരമല്ലൂര്‍ വഴി പോകേണ്ടതാണ്.

3. മണര്‍കാട് ഭാഗത്ത്‌ നിന്നും കറുകച്ചാല്‍,തെങ്ങണ,ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട് – ആറാട്ടുചിറ – പയ്യപ്പാടി – നാരകത്തോട് –വെട്ടത്തുകവല – കൈതേപ്പാലം വഴി പോകേണ്ടതാണ്.

4. കറുകച്ചാല്‍ ഭാഗത്ത്‌ നിന്നും മണര്‍കാട് – കോട്ടയം – പാമ്പാടി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തു കവല എല്‍പി സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട് – ആറാട്ടുചിറ – കഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

5. തെങ്ങണ ഭാഗത്ത്‌ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ – പാറയ്ക്കല്‍ കടവ് – നാല്‍ക്കവല വഴി പോകേണ്ടതാണ്.

ഗതാഗത ക്രമീകരണം 06.05.2023 തീയതി വൈകുന്നേരം 05.00 മണി മുതല്‍ വൈകിട്ട് 9 മണി വരെയും 07.05.2023 തീയതി ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 9 മണി വരെയും, 08.05.2023 തീയതി രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.

മേയ് 6,7,8 തീയതികളില്‍ ടോറസ്, ടിപ്പര്‍, ലോറി മുതലായവായുടെയും ചരക്കു വാഹനങ്ങളുടെയും ഗതാഗതം താഴെ പറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

1. മണര്‍കാട് ഭാഗത്ത്‌ നിന്നും പുതുപ്പള്ളി വഴി കറുകച്ചാല്‍,തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാമ്പാടി – ഇലക്കൊടിഞ്ഞി – മാന്തുരുത്തി വഴി കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

2. തെങ്ങണ – കറുകച്ചാല്‍ ഭാഗത്തു നിന്നും കോട്ടയം മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാന്തുരുത്തി – ഇലക്കൊടിഞ്ഞി – പാമ്പാടി വഴി പോകേണ്ടതാണ്.

3. കോട്ടയം ഭാഗത്ത്‌ നിന്നും കറുകച്ചാല്‍ തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ MC റോഡ്‌ വഴി ചിങ്ങവനത്ത് എത്തി ഇടത്തേയ്ക്ക് തിരിഞ്ഞു പോകേണ്ടതാണ്.