
പുതുപ്പള്ളിയിൽ ആരാകും ഇനി ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരന്‍….? ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ്; വിരൽ ചൂണ്ടുന്നത് ചാണ്ടി ഉമ്മനിലേക്കാേ? ചാണ്ടി ഉമ്മനെ പാര്‍ലമെന്റിലെത്തിക്കണമെന്ന ആഗ്രഹവുമായി ദേശീയ നേതൃത്വം; ഉറ്റ് നോക്കി കേരളം…..!
സ്വന്തം ലേഖിക
കോട്ടയം: അരനൂറ്റാണ്ടിനിടെ, സാധ്യതയില്‍ പോലും മറ്റൊരു പേര് ഉയരാതിരുന്ന പുതുപ്പള്ളിയിലേക്ക് ഇനി മറ്റൊരാള്‍.
ആറു മാസത്തിനുള്ളില്‍ നടക്കാന്‍ സാധ്യതയുള്ള പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആരാകും ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരന്‍ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നില്ലെങ്കിലും ചര്‍ച്ചയിലേക്കു വരുമ്പോള്‍ പാര്‍ട്ടിക്കു മറ്റാരു ആലോചനയുണ്ടാകില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ ഗാന്ധി ബ്രിഗേഡിലുള്ള ചാണ്ടി ഉമ്മന്‍ തന്നെയാകും പകരക്കാരനെന്നാണ് അഭ്യൂഹം. ചാണ്ടി ഉമ്മനെ പാര്‍ലമെന്റിലെത്തിക്കണമെന്ന ആഗ്രഹം ദേശീയ നേതൃത്വത്തിനുണ്ട്. ചാണ്ടി ഉമ്മന് എ.ഐ.സി.സിയുടെ ഉന്നത ചുമതല നല്‍കി ഡല്‍ഹിയില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആഗ്രഹം രാഹുല്‍ ഗാന്ധിയും നേരത്തെ പ്രകടിപ്പിച്ചിരുന്നു.
ഇതിനോട് സമ്മതം അറിയിച്ചാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കും. അങ്ങനെ വന്നാല്‍ മാത്രമാകും മറ്റൊരു പേര്.1957 മുതല്‍ ഇതുവരെയുള്ള തെരഞ്ഞെടുപ്പു .ചരിത്രത്തില്‍, പുതുപ്പള്ളി ആദ്യമായി ഉപതെരഞ്ഞെടുപ്പിനെ നേരിടുകയാണ്.
1957 ലെ ആദ്യ തെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സി. ചെറിയാനായിരുന്നു ജയം. 1396 വോട്ടുകളുടെ ഭൂരിപക്ഷത്തിനു കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ഇ.എം. ജോര്‍ജിനെയാണു തോല്‍പ്പിച്ചത്. 60ലും പി.സി. ചെറിയാന്‍ ജയിച്ചു. എതിരാളി സി.പി.ഐയിലെ എം.തോമസ്.
കമ്യൂണിസ്‌റ്റ് പാര്‍ട്ടി പിളര്‍ന്ന ശേഷം 1965-ല്‍ കോണ്‍ഗ്രസിലെ തോമസ് രാജനെ തോല്‍പ്പിച്ച ഇ.എം. ജോര്‍ജിലൂടെ സി.പി.എം. ആദ്യമായി പുതുപ്പള്ളിയില്‍ ചൊങ്കൊടി പാറിച്ചു. 67 ലും ജോര്‍ജിലൂടെ പുതുപ്പള്ളി നിലനിര്‍ത്തി.
1970-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റായ ഉമ്മന്‍ ചാണ്ടി 27-ാം വയസില്‍ ചാവേറായി ഇറങ്ങിയെങ്കിലും കന്നിപ്പോരാട്ടത്തില്‍ അട്ടിമറി. പിന്നീട് പിറന്നത് ചരിത്രം.