പു​തു​പ്പ​ള്ളി ഫെസ്റ്റ് ഇന്ന് മുതൽ മാർച്ച് 3 വരെ; ഇന്ന് ല​​ഹ​​രി​​മാ​​ഫി​​യ​​യ്‌​​ക്കെ​​തി​​രെ മി​​നി മാ​​ര​​ത്ത​​ണും സം​​ഘ​​ടി​​പ്പി​​ക്കും;കു​​ടും​​ബ​​ശ്രീ ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ള്‍, തു​​ണി​​ത്ത​​ര​​ങ്ങ​​ളു​​ടെ സ്റ്റാ​​ളു​​ക​​ള്‍, വാ​​ഹ​​ന​​വി​​ല്‍​പ്പ​​ന തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി പ്ര​​ദ​​ര്‍​ശ​​ന, വി​​ല്‍​പ്പ​​ന ശാ​​ല​​ക​​ള്‍, സോ​​ളാ​​ര്‍ ലൈ​​റ്റു​​ക​​ള്‍, മേ​​ള​​യി​​ലു​​ണ്ടാ​​കും;ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ഫെ​​സ്റ്റ് രാ​​ത്രി 10ന് ​​സ​​മാ​​പി​​ക്കും

Spread the love

പു​​തു​​പ്പ​​ള്ളി: പു​​തു​​പ്പ​​ള്ളി സാം​​സ്‌​​കാ​​രി​​ക​വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഇ​​ന്നു മു​​ത​​ല്‍ മാ​​ര്‍​ച്ച് മൂ​​ന്നു വ​​രെ ഹൈ​​സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ലെ ഷ​​ഡ്കാ​​ല​ ഗോ​​വി​​ന്ദ​​മാ​​രാ​​ര്‍ ന​​ഗ​​റി​​ല്‍ പു​​തു​​പ്പ​​ള്ളി ഫെ​​സ്റ്റ് ന​​ട​​ത്തും. ല​​ഹ​​രി​​മാ​​ഫി​​യ​​യ്‌​​ക്കെ​​തി​​രേ ഇ​​ന്നു മി​​നി മാ​​ര​​ത്ത​​ണും സം​​ഘ​​ടി​​പ്പി​​ക്കും. രാ​​വി​​ലെ ഏ​​ഴി​​ന് മ​​ണ​​ര്‍​കാ​​ട് പെ​​രു​​മാ​​നൂ​​ര്‍​കു​​ളം ജം​​ഗ്ഷ​​നി​​ല്‍ ഋ​​ഷി​​രാ​​ജ് സിം​​ഗ് ഫ്ലാ​​ഗ്ഓ​​ഫ് ചെ​​യ്യും.

video
play-sharp-fill

മാ​​ര​​ത്തണ്‍ പു​​തു​​പ്പ​​ള്ളി ഗ്രൗ​​ണ്ടി​​ല്‍ എ​​ത്തി​​ച്ചേ​​രു​​മ്പോ​​ള്‍ സാം​​സ്‌​​കാ​​രി​​ക​വേ​​ദി ചെ​​യ​​ര്‍​മാ​​ന്‍ ജോ​​ഷി ഫി​​ലി​​പ്പ് പ​​താ​​ക ഉ​​യ​​ര്‍​ത്തും. തു​​ട​​ര്‍​ന്നു ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ റ​​വ.​​ഡോ. ജോ​​സ​​ഫ് മാ​​ര്‍ ബ​​ര്‍​ണ​​ബാ​​സ് സ​​ഫ്ര​​ഗ​​ന്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്ത മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ല്‍​കും. സി​​നി​​മാ സം​​വി​​ധാ​​യ​​ക​​ന്‍ ദി​​ലീ​​ഷ് പോ​​ത്ത​​ന്‍ വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും.

എ​​ല്‍​പി, യു​​പി, ഹൈ​​സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി പ​​ഞ്ചാ​​യ​​ത്ത് ക​​മ്യൂ​​ണി​​റ്റി ഹാ​​ളി​​ലും അ​​ധ്യാ​​പ​​ക ബാ​​ങ്ക് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലും രാ​​വി​​ലെ 10 മു​​ത​​ല്‍ ചി​​ത്ര​​ര​​ച​​നാ മ​​ത്സ​​രം ന​​ട​​ത്തും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​സ്‌​​കൂ​​ള്‍ ബാ​​ന്‍​ഡ് മ​​ത്സ​​രം ന​​ട​​ക്കും. ഭി​​ന്ന​​ശേ​​ഷി സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളും പ​​ങ്കാ​​ളി​​യാ​​കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ച​​ല​​ച്ചി​​ത്ര​​സം​​വി​​ധാ​​യ​​ക​​ന്‍ ജോ​​ണി ആ​​ന്‍റ​ണി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. അ​​ഞ്ചി​​ന് വെ​​ന്നി​​മ​​ല ക്ഷേ​​ത്രാ​​ങ്ക​​ണ​​ത്തി​​ല്‍​നി​​ന്നാ​രം​​ഭി​​ക്കു​​ന്ന ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണം പു​​തു​​പ്പ​​ള്ളി പ​​ള്ളിവ​​ഴി ഗ്രൗ​​ണ്ടി​​ല്‍ എ​​ത്തി​​ച്ചേ​​രു​​മ്പോ​​ള്‍ ഫെ​​സ്റ്റി​​നു ദീ​​പം തെ​​ളി​​യും.

ഒ​​ന്നി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ആ​​ദ​​രി​​ക്ക​​ല്‍. ആ​​ശാ വ​​ര്‍​ക്കേ​​ഴ്‌​​സ്, ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ള്‍, അ​ങ്ക​ണ​​വാ​​ടി ടീ​​ച്ചേ​​ഴ്‌​​സ്, ഹെ​​ല്‍​പ്പേ​​ഴ്‌​​സ് എ​​ന്നി​​വ​​രെ ആ​​ദ​​രി​​ക്കും. നാ​​ലി​​ന് സ്‌​​കൂ​​ള്‍ ത​​ല​​ത്തി​​ല്‍ എ ​​ഗ്രേ​​ഡ് നേ​​ടി​​യ കു​​ട്ടി​​ക​​ളു​​ടെ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍. 4.30നു ​​കാ​​ഴ്ച പൈ​​തൃ​​ക പ്ര​​ദ​​ര്‍​ശ​​നം.

യോ​​ഗ​​പ്ര​​ദ​​ര്‍​ശ​​നം, ഡാ​​ന്‍​സ്. ആ​​റി​​ന് ഉ​​ദ്ഘാ​​ട​​ന​​സ​​മ്മേ​​ള​​നം. ഫ്ലൈ​​വേ​​ഴ്‌​​സ് ടി​​വി സ്റ്റാ​​ര്‍ സിം​​ഗ​​ര്‍ സ്മി​​നു സി​​ജോ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത​​ വ​​ഹി​​ക്കും. ഏ​​ഴി​​നു ഗ്രൂ​​വ് മ്യൂ​​സി​​ക് ബാ​​ന്‍​ഡ്.

ര​​ണ്ടി​​നു വൈ​​കു​​ന്നേ​​രം ര​​ണ്ടി​​നു തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി​​ക​​ളെ ആ​​ദ​​രി​​ക്കും. നാ​​ലി​​നു പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ വി​​ശി​​ഷ്ടാ​​തിഥി​​​​ക​​ളെ ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ ആ​​ദ​​രി​​ക്കും. 5.30നു ​​സാം​​സ്‌​​കാ​​രി​​ക സ​​മ്മേ​​ള​​നം. ക​​വി മു​​രു​​ക​​ന്‍ കാ​​ട്ടാ​​ക്ക​​ട മു​​ഖ്യാ​​തി​​ഥി​​യാ​​യി​​ക്കും. സു​​രേ​​ഷ് കു​​റു​​പ്പ്, കെ.​​സി. സ​​ജി​​മോ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

മൂ​​ന്നി​​നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ക​​രോ​​ക്കെ ഗാ​​ന​​മേ​​ള. ഡാ​​ന്‍​സ് നാ​​ട​​ന്‍​പാ​​ട്ടു​​ക​​ള്‍. ക​​ലാ​​ഭ​​വ​​ന്‍ ജോ​​ഷി​​യും സം​​ഘ​​വും. തു​​ട​​ര്‍​ന്നു ക​​ള​​രി​​പ്പ​​യ​​റ്റ് പ്ര​​ദ​​ര്‍​ശ​​നം. ഏ​​ഴി​​ന് എ​​ക്റ്റ​​സി മ്യൂ​സി​​ക് ബാ​​ന്‍​ഡ്. ഒ​​ന്നു മു​​ത​​ല്‍ മൂ​​ന്നു വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ പു​​തു​​പ്പ​​ള്ളി ഹ​​രി​​ത​​ക​​ര്‍​മ​​സേ​​ന, ആ​​ശാ വ​​ര്‍​ക്കേ​​ഴ്‌​​സ്, അ​​ങ്ക​​ണ​​വാ​​ടി വ​​ര്‍​ക്കേ​​ഴ്‌​​സ്, ഹെ​​ല്‍​പ്പേ​​ഴ്‌​​സ് എ​​ന്നി​​വ​​ര്‍​ക്ക് മെ​​ഡ​​ല്‍, സ​​മ്മാ​​നം, സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് എ​​ന്നി​​വ ന​​ല്‍​കും.​

ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ഫെ​​സ്റ്റ് രാ​​ത്രി 10നു ​​സ​​മാ​​പി​​ക്കും. ഭ​​ക്ഷ​​ണ, വ്യ​​വ​​സാ​​യ വാ​​ണി​​ജ്യ സ്റ്റാ​​ളു​​ക​​ള്‍ അ​​ണി​​നി​​ര​​ക്കും.

കു​​ടും​​ബ​​ശ്രീ ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ള്‍, തു​​ണി​​ത്ത​​ര​​ങ്ങ​​ളു​​ടെ സ്റ്റാ​​ളു​​ക​​ള്‍, വാ​​ഹ​​ന​​വി​​ല്‍​പ്പ​​ന തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി പ്ര​​ദ​​ര്‍​ശ​​ന, വി​​ല്‍​പ്പ​​ന ശാ​​ല​​ക​​ള്‍, സോ​​ളാ​​ര്‍ ലൈ​​റ്റു​​ക​​ള്‍, മേ​​ള​​യി​​ലു​​ണ്ടാ​​കും. ചെ​​യ​​ര്‍​മാ​​ന്‍ ജോ​​ഷി ഫി​​ലി​​പ്പ് ക​​ണ്‍​വീ​​ന​​ര്‍ സാ​​ബു പു​​തു​​പ്പ​​റ​​മ്പി​​ല്‍, പ​​ബ്ലി​​സി​​റ്റി ക​​ണ്‍​വീ​​ന​​ര്‍ സ​​തീ​​ഷ് മാ​​ത്യു എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.