video
play-sharp-fill

പുതുപ്പള്ളിയിൽ ഇടത് കാറ്റോ…? കൂടുതൽ പോളിങ് ജെയിക്കിൻ്റെ മണർകാട് പഞ്ചായത്തിൽ; തൊട്ടുപിന്നാലെ പുതുപ്പള്ളി പഞ്ചായത്തും; നടക്കുന്നത് കനത്ത പോരാട്ടം…

പുതുപ്പള്ളിയിൽ ഇടത് കാറ്റോ…? കൂടുതൽ പോളിങ് ജെയിക്കിൻ്റെ മണർകാട് പഞ്ചായത്തിൽ; തൊട്ടുപിന്നാലെ പുതുപ്പള്ളി പഞ്ചായത്തും; നടക്കുന്നത് കനത്ത പോരാട്ടം…

Spread the love

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളിയില്‍ കനത്ത പോളിങ് .

പോളിങ് 30 ശതമാനം കടന്നു. കൂടുതൽ പോളിങ് ജെയിക്കിൻ്റെ മണർകാട് പഞ്ചായത്തിൽ. തൊട്ടുപിന്നാലെ പുതുപ്പള്ളി പഞ്ചായത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഏഴുമണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിര ദൃശ്യമായിരുന്നു.

11.00 മണിവരെയുള്ള പോളിങ്
മൊത്തം ശതമാനം: 31.44%
പോൾ ചെയ്ത വോട്ട് : 55475
പുരുഷന്മാർ: 28884
സ്ത്രീകൾ: 26590
ട്രാൻസ്ജെൻഡർ: 1

യു ഡി എഫിനും എല്‍ ഡി എഫിനും ഇത് നിര്‍ണായക പോരാട്ടമാണ്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുക.

ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. എൻ ഡി എയുടെ സ്ഥാനാര്‍ത്ഥി ലിജിൻ ലാലാണ്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷയ്ക്ക് കേന്ദ്ര സായുധ പോലീസും സജ്ജം ആണ്. 675 അംഗ പോലീസ് സേനെയാണ് നിയോഗിച്ചിരിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥരും ഒരു സുരക്ഷ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ച് പേരാണ് ഒരു പോളിംഗ് സംഘത്തിലുള്ളത്. പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന 10 ബൂത്തുകള്‍ മണ്ഡലത്തിലുണ്ട്.