പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥർക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു; ക്ലാസ് നയിച്ചത് 20 മാസ്റ്റർ ട്രെയിനർമാർ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോണൽ മജിസ്ട്രറ്റ്, സെക്ടറൽ ഓഫീസർമാർ, സെക്ടറൽ അസിസ്റ്റന്റ് എന്നിവർക്ക് പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം ബസേലിയസ് കോളേജിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികൾക്ക് നോഡൽ ഓഫീസർ നിജു കുര്യൻ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലനത്തിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ 182 ബൂത്തുകളിൽ നിയോഗിച്ചിട്ടുള്ള അഞ്ച് സോണൽ മജിസ്ട്രേറ്റ്മാർ, 41 സെക്ടറൽ ഓഫീസർമാർ, 113 സെക്ടറൽ അസിസ്റ്റന്റുമാർ, മുപ്പതോളം മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

രണ്ട് സെഷനുകളിലായി നടന്ന പരിശീലനത്തിൽ വോട്ടിങ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം, വി.വി.പാറ്റ് തുടങ്ങിയവയുടെ ഉപയോഗം, തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട ചുമതലകൾ എന്നിവ വിവരിച്ചു.

പരിശീലന പരിപാടിയിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കോട്ടയം ആർ. ഡി.ഒ. വിനോദ് രാജ് എന്നിവർ സംസാരിച്ചു. 20 മാസ്റ്റർ ട്രെയിനർമാരാണ് പരിശീലനം നയിച്ചത്.