video
play-sharp-fill

‘ഞാന്‍ സ്ഥിരം സ്റ്റാര്‍ അല്ലേ…? പുതുപ്പള്ളി താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പ്രശ്നമില്ല; ആരോടും പരിഭവം ഇല്ല’: പ്രതികരണവുമായി കെ മുരളീധരന്‍

‘ഞാന്‍ സ്ഥിരം സ്റ്റാര്‍ അല്ലേ…? പുതുപ്പള്ളി താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പ്രശ്നമില്ല; ആരോടും പരിഭവം ഇല്ല’: പ്രതികരണവുമായി കെ മുരളീധരന്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്‍റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പ്രതികരണവുമായി കെ,മുരളീധരന്‍ എംപി രംഗത്ത്.

സ്ഥിരം സ്റ്റാര്‍ ആയതുകൊണ്ട് താര പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പ്രശ്നമില്ല. ആരോടും ഇക്കാര്യത്തില്‍ പരിഭവം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. കെ കരുണാകരൻ സ്മാരകത്തിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആറാം തീയതി പറയാം എന്ന് പറഞ്ഞത്. അല്ലാതെ വേറെ എന്തെങ്കിലും വെടി പൊട്ടും എന്ന് ആരും പ്രതീക്ഷിക്കേണ്ട.

വടകരയില്‍ വീണ്ടും മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ ജ്യോത്സ്യൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.