പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പകരം മകനോ മകളോ..? ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ മത്സരിക്കണമെന്നതില്‍ നിര്‍ണ്ണായകമാകുക കുടുംബത്തിനുള്ളിലെ തീരുമാനം; മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക മകനും മകളും മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മാത്രം; ചാണ്ടി ഉമ്മനെ പാര്‍ലമെന്റിലെത്തിക്കണമെന്ന ചര്‍ച്ചയും സജീവം; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുമ്പോള്‍…..!

Spread the love

സ്വന്തം ലേഖിക

കോട്ടയം: ആറു മാസത്തിനുള്ളില്‍ നടക്കാൻ സാധ്യതയുള്ള പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ്മൻ ചാണ്ടിയുടെ മകനോ മകളോ?

മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നതാണ് കുടുംബത്തിലെ പൊതു വികാരം. അത് കോണ്‍ഗ്രസ് നേതൃത്വവും അംഗീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 53 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മൻ ചാണ്ടിക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ പിൻഗാമിയെന്ന ചിന്ത തന്നെയാണ് കോണ്‍ഗ്രസില്‍ സജീവം. മകനും മകളും രാഷ്ട്രീയത്തില്‍ സജീവമോ ഭാഗമോ ആയിരുന്നു.

ഔദ്യോഗിക പദവികളും വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കും. നേരത്തെ പി ടി തോമസിന്റെ തൃക്കാക്കരയില്‍ ഭാര്യ ഉമാ തോമസിനെ മത്സരിപ്പിച്ചിരുന്നു.

ഇവിടെ വലിയ വിജയമുണ്ടായി. ഈ രീതി പുതുപ്പള്ളിയിലും തുടരും. രാഹുല്‍ ഗാന്ധി ബ്രിഗേഡിലുള്ള ചാണ്ടി ഉമ്മൻ തന്നെയാകും പകരക്കാരനെന്നാണ് അഭ്യൂഹം.

ചാണ്ടി ഉമ്മനെ പാര്‍ലമെന്റിലെത്തിക്കണമെന്ന ആഗ്രഹം ദേശീയ നേതൃത്വത്തിനുണ്ട്. എന്നാല്‍ ചാണ്ടി ഉമ്മന് താല്‍പ്പര്യം നിയമസഭയാണ്.

നിലവിലെ നിയമസഭയുടെ കാലാവധി രണ്ടര വര്‍ഷത്തിലേറെ ശേഷിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗം കൂടി പ്രയോജനപ്പെടുത്തുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനാകും കോണ്‍ഗ്രസ് പ്രധാന്യം നല്‍കുക. ഉമ്മൻ ചാണ്ടിയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗം കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചാണ്ടി ഉമ്മനൊപ്പം അച്ചു ഉമ്മന്റെയും പേരുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉയരുന്നുണ്ട്.

ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മകള്‍ അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ തീരുമാനമാകും നിര്‍ണ്ണായകം.