
ഓഡിയോ ക്ലിപ്പിന്റെ ഉത്തരവാദിത്വം ഞങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി വാസവൻ; സമയമാകുമ്പോള്‍ ഡയറി പുറത്തെടുക്കുമെന്ന് ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് ദിനത്തിലും പുതുപ്പളളിയില്‍ ഇരുമുന്നണികളുടെയും വെല്ലുവിളി….!
സ്വന്തം ലേഖിക
കോട്ടയം: തെരഞ്ഞെടുപ്പ് ദിനത്തിലും പുതുപ്പളളിയില്‍ ഇരുമുന്നണികളുടെയും വെല്ലുവിളി.
ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടുളള ഓഡിയോ ക്ലിപ്പിന്റെ പ്രചാരത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഓഡിയോ ക്ലിപ്പിനെക്കുറിച്ചുളള അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും വെല്ലുവിളിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പാര്‍ട്ടിയുടെ തലയില്‍ ഓഡിയോ ക്ലിപ്പിന്റെ ഉത്തരവാദിത്വം കെട്ടിവയ്ക്കണ്ടെന്ന് മന്ത്രി വാസവനും പറഞ്ഞു. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഭാഷണം എങ്ങനെ എല്‍ ഡി എഫിന്റെതാകുമെന്നാണ് മന്ത്രി വാസവന്റെ ചോദ്യം.
യു ഡി എഫിന്റെ ഡി സി സി ഭാരവാഹികളിലൊരാളായ വിജയകുമാറിന്റെയും എം മധുവിന്റെയും സംഭാഷണ ശകലങ്ങളാണ് അവയെന്നും വാസവൻ പറഞ്ഞു.
മറുപടിയുമായി ചാണ്ടി ഉമ്മനും രംഗത്തെത്തി.”ഉമ്മൻ ചാണ്ടിയെ ഒൻപത് വര്‍ഷം വേട്ടയാടി എന്നും അതുപോലെ ഇനിയും വേട്ടയാടല്‍ നടക്കുമെന്ന് ഒക്ടോബര്‍ ആറിന് ഡയറിയില്‍ എഴുതിയിട്ടുണ്ട്.യാദൃശ്ചികമായാണ് ഡയറി കണ്ടതെന്നും അദ്ദേഹം തന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ചും വിവരിച്ചിട്ടുണ്ട്” എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.