play-sharp-fill
പുതുപ്പള്ളിയില്‍ വികസനമില്ലെന്ന് കാണിക്കാന്‍ ഒറ്റയടിപ്പാലത്തിലൂടെ നടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം പ്രചരിപ്പിച്ച് ഇടത് പ്രൊഫൈലുകൾ; ഉമ്മന്‍ചാണ്ടി നടന്ന ആ ഒറ്റത്തടിപ്പാലം ഇരട്ട തടിപ്പാലമായി വികസിച്ചെന്ന് മറുപടി; ആരോപണം തിരിച്ചുകൊത്തിയപ്പോൾ വെട്ടിലായി സിപിഎം; ഇത് സൈബര്‍ സഖാക്കള്‍ ചോദിച്ചു വാങ്ങിയ പണി; സോഷ്യൽ മീഡിയയിൽ ട്രോള്‍മഴ

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പില്‍ ഇടതുപക്ഷവും യുഡിഎഫും വികസന രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത് ഒരു ഒറ്റത്തടി പാലത്തിന്റെ വികസനമാണ്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒറ്റത്തടി പാലത്തിന് മുകളിലൂടെ നടന്നു പോകുന്ന ചിത്രം പങ്കുവെച്ചായിരുന്നു പുതുപ്പള്ളിയില്‍ വികസനമില്ലെന്ന് ഇടത് പ്രൊഫൈലുകല്‍ ആരോപിച്ചത്. എന്നാല്‍, ആ ഒറ്റത്തടി പാലം ഇപ്പോള്‍ ഇരട്ടതടി പാലമായി വികസിച്ചെന്നും സിപിഎം നേതാവും മന്ത്രിയുമായ വി എൻ വാസവന്റെ മണ്ഡലത്തിലാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസുകാരും രംഗത്ത് വന്നതോടെ വെട്ടിലായത് സൈബര്‍ സഖാക്കളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻചാണ്ടി നടന്ന പാലം ഉള്‍പ്പെടുന്ന മണ്ഡലം സിപിഎം എംഎല്‍എ ആയിരുന്ന സുരേഷ് കുറുപ്പിന്റേതായിരുന്നെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കുഞ്ഞ് ഇല്ലംപള്ളി സമൂഹമാധ്യമത്തില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തു. ഇപ്പോള്‍ ആ സ്ഥലത്തെ എംഎല്‍എ മന്ത്രി വി.എൻ.വാസവൻ ആണെന്നും പോസ്റ്റില്‍ പറയുന്നു.

ഉമ്മൻചാണ്ടി പാലത്തിലൂടെ പോകുന്ന ചിത്രം 2016 നവംബര്‍ 27-ന് താൻ മൊബൈലില്‍ പകര്‍ത്തിയതാണെന്നും തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍ നിന്ന് ഇറമ്പത്തേക്കു പോകുന്ന വഴിയിലാണു പാലം എന്നും കുഞ്ഞ് ഇല്ലംപള്ളി പറയുന്നു.