പുതുപ്പള്ളിയിൽ വോട്ടുമഴ; മണർകാട് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിൽ; ആവേശത്തോടെ വോട്ടർമാർ; അവസാനമില്ലാത്ത നീണ്ടനിര; പോളിങ് 53 ശതമാനം കടന്നു
കോട്ടയം: മഴ പെയ്തെങ്കിലും പുതുപ്പള്ളിയിൽ പോളിങിനെ ബാധിച്ചില്ല.
ആവേശത്തോടെയാണ് വോട്ടർമാർ വോട്ട് ചെയ്യാൻ എത്തുന്നത്. മണർകാട് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. വോട്ടർമാരുടെ തിരക്ക് മൂലമാണിതെന്ന് വിശദീകരണം.
2.00 മണിവരെയുള്ള പോളിങ് ശതമാനം: 54.14%
പോൾ ചെയ്ത വോട്ട് : 95514
പുരുഷന്മാർ: 47995
സ്ത്രീകൾ: 47517
ട്രാൻസ്ജെൻഡർ: 2
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ 11 മണി വരെ 30 ശതമാനത്തിലേറെ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എട്ട് പഞ്ചായത്തുകളിലും നല്ല പോളിംഗ് ആണ് അനുഭവപ്പെടുന്നത്.
മിക്ക പോളിംഗ് സ്‌റ്റേഷനുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. പലയിടത്തും സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണര്‍കാട് കണിയാംകുന്ന് യു പി സ്‌കൂളിലെത്തി വോട്ട് ചെയ്തു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്. മാതാവ് മറിയാമ്മ, സഹോദരിമാരായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്തത്.