പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ് നൽകി; ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം നിർവഹിച്ചു; പരിശീലനത്തില്‍ പങ്കെടുത്തത് 300ഓളം പോലീസ് ഉദ്യോഗസ്ഥർ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ വരുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ട്രെയിനിങ് നൽകി.

കോട്ടയം സി.എം.എസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ഷൻ കുറ്റകൃത്യങ്ങളും, നിയമവകുപ്പുകളും എന്നതിനെ സംബന്ധിച്ചും, കൂടാതെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അവരവരുടെ ഡ്യൂട്ടികളെക്കുറിച്ചും, ഉത്തരവാദിത്വങ്ങളെക്കുറിച്ചും വിശദമായ ട്രെയിനിങും നൽകി. ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന 300 ഓളം പോലീസ് ഉദ്യോഗസ്ഥർ പരിശീലനത്തില്‍ പങ്കെടുത്തു.

അഡീഷണൽ എസ്.പി വി.സുഗതൻ, ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ, എസ്.എച്ച്.ഓ മാര്‍, കോട്ടയം ലീഗൽ സെൽ എസ്.ഐ ഗോപകുമാർ എം.എസ് എന്നിവരും പങ്കെടുത്തു.