ജനവിരുദ്ധ ഭരണനയത്തിനെതിരെയും സർക്കാരിന്റെ ധിക്കാര നിലപാടിനെതിരെയുമുള്ള ജനവിധി:എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് സി.ഐ മുഹമ്മദ് സിയാദ്
കോട്ടയം: പുതുപ്പള്ളി മണ്ഡലം ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാരിന്റെ ധിക്കാര നിലപാടിനെതിരായ ജനവിധിയാണെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് സി.ഐ മുഹമ്മദ് സിയാദ് പ്രസ്താവിച്ചു.
മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും സിപിഎം ഭരിക്കുമ്പോഴും മീനടം ഒഴികെയുള്ള ഒരു പഞ്ചായത്തുകളിലും ഈ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലന്ന് മാത്രമല്ല ജോസ് കെ മാണി വിഭാഗത്തിന് ഗണ്യമായ സ്വാധീനമുള്ള അകലക്കുന്നം പഞ്ചായത്തിൽ പോലും ഇടത് മുന്നണിക്ക് പരാജയം സംഭവിച്ചു.
കൂടാതെ മന്ത്രി വി എൻ വാസവന്റെ സ്വദേശമായ പാമ്പാടി പഞ്ചായത്തിലെ ആറാം വാർഡിൽ നൂറ്റി രണ്ടാം ബൂത്തിൽ പോലും 212 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിച്ചത് ഇടത് സ്ഥാനാർഥിക്ക് തിരിച്ചടിയായി. ഇതിന് പിന്നിൽ കാലങ്ങളായി സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലെ ഇടത് ജനപ്രതിനിധികളുടെ ജനങ്ങളോടുള്ള ധാർഷ്ട്യ നിലപാടും ഇടത് സർക്കാർ കേരളത്തിൽ മുന്നോട്ട് വയ്ക്കുന്ന ജനവിരുദ്ധ ഭരണനയത്തിനുമെതിരെയാണ് പുതുപ്പള്ളിയിലെ ജനം വിധിയെഴുതിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎമ്മിന്റ പ്രാദേശിക നേതാക്കന്മാര്‍ മുതല്‍ ജില്ലയിലെ മുതിർന്ന ഭാരവാഹികൾ വരെയുള്ളവര്‍ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ഈ സമയത്തും മണര്‍കാട് നടന്ന സംഘര്‍ഷം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.