സൂക്ഷ്മമായി നോക്കി; മൂന്നെണ്ണം തള്ളി; പുതുപ്പള്ളിയില്‍ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴ് പേര്‍
സ്വന്തം ലേഖിക
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴ് പേര്‍.
എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എഎപി സ്ഥാനാര്‍ത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ അംഗീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മൂന്ന് പത്രികകള്‍ തള്ളി. സ്വതന്ത്രനായി റെക്കാര്‍ഡുകള്‍ക്ക് വേണ്ടി മല്‍സരിക്കുന്ന പദ്മരാജന്റെയും എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകളാണ് തള്ളിയത്.
നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാല്‍ പുതുപ്പള്ളിയില്‍ അന്തിമ ചിത്രമായെന്ന് പറയാനാകില്ല.
Third Eye News Live
0