
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പോലീസ്, ഫ്ലയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപ
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
6.84 ലക്ഷം രൂപ വിലവരുന്ന മദ്യമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.
പോലീസ്, ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ 70.1 ലിറ്ററും എക്‌സൈസ് വകുപ്പിന്റെ പരിശോധനയിൽ 2027.38 ലിറ്ററും മദ്യമാണ് പിടികൂടിയിട്ടുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 6.92 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 164.93 ഗ്രാം എം.ഡി.എം.എ, 9.5 കിലോഗ്രാം പുകയില, 48 പാക്കറ്റ് ഹാൻസ്, 2 ഗ്രാം ഹാഷിഷ് ഓയിൽ, 33 ഗ്രാം നൈട്രാസെപാം ഗുളിക എന്നിവയും പിടികൂടി. 4.55 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കുന്നത്.
Third Eye News Live
0