video
play-sharp-fill

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം പൂർത്തിയായി; പരിശീലനം 25 മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം പൂർത്തിയായി; പരിശീലനം 25 മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം പൂർത്തിയായി.

കോട്ടയം ബസേലിയോസ് കോളേജിലാണ് ദ്വിദിന പരിശീലനം നടന്നത്. പോളിങ് സ്‌റ്റേഷന്റെ പ്രവർത്തനം, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള പരിശീലനം, പോളിങ് നടത്തുന്നതിനെ കുറിച്ചുള്ള പരിശീലനം എന്നിവയാണ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിങ് ഓഫീസർ, തേർഡ് പോളിങ് ഓഫീസർ എന്നിവർക്കാണ് പരിശീലനം നൽകിയത്.
രണ്ടു സെഷനുകളിലായി നടന്ന പരിശീലനത്തിൽ ആദ്യ ദിവസം 480 പോളിങ് ഉദ്യോഗസ്ഥരും രണ്ടാം ദിവസം 432 പോളിങ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

നോഡൽ ഓഫീസർ നിജു കുര്യൻ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. 25 മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. രണ്ടു ദിവസങ്ങളിലായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ വി. വിഗ്നേശ്വരി, വരണാധികാരി വിനോദ് രാജ് തുടങ്ങിയവർ നിർദ്ദേശങ്ങൾ നൽകി.