video
play-sharp-fill

അരിക്കൊമ്പനെ തിരിച്ചെത്തിക്കാന്‍ മത്സരം; മൂവാറ്റുപുഴക്കാരന്‍ സ്ഥാനാര്‍ത്ഥി നോട്ടയ്ക്കും പിന്നില്‍; വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിയെ കണ്ടം വഴി ഓടിച്ച്‌ പുതുപ്പള്ളി….!

അരിക്കൊമ്പനെ തിരിച്ചെത്തിക്കാന്‍ മത്സരം; മൂവാറ്റുപുഴക്കാരന്‍ സ്ഥാനാര്‍ത്ഥി നോട്ടയ്ക്കും പിന്നില്‍; വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിയെ കണ്ടം വഴി ഓടിച്ച്‌ പുതുപ്പള്ളി….!

Spread the love

സ്വന്തം ലേഖിക

പുതുപ്പള്ളി: അരിക്കൊമ്പന്റെ പേരില്‍ വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിയെ വന്ന വഴി ഓടിച്ച്‌ പുതുപ്പള്ളി.

ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ നോട്ടയ്ക്കും പിന്നിലായിട്ടാണ് അരിക്കൊമ്പന് നീതി തേടി വന്ന സ്ഥാനാര്‍ത്ഥി മൂവാറ്റുപുഴക്കാരന്‍ ദേവദാസുള്ളത്.
അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു ഇയാള്‍ വോട്ട് തേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കുമെന്ന് മാത്രമായിരുന്നു ദേവദാസ് വാഗ്ദാനം ചെയ്തത്. പുതുപ്പള്ളി അദ്ദേഹത്തിന് ഒരു പരിഗണന പോലും നല്‍കിയില്ലെന്നാണ് വോട്ടെണ്ണലില്‍ നിന്ന് വ്യക്തമാകുന്നത്. നോട്ടയ്ക്ക് നല്‍കിയ പരിഗണന പോലും ദേവദാസിന് ലഭിച്ചില്ലെന്നാണ് ആദ്യ റൗണ്ടിലെ വോട്ടെണ്ണി തീരുമ്പോള്‍ മനസ്സിലാകുന്നത്.

ഇരുപത് വോട്ടുകളാണ് നോട്ടക്ക് ആദ്യ റൗണ്ടില്‍ ലഭിച്ചത്.
കെ പി ദേവദാസിനെ ആകെ ലഭിച്ചത് രണ്ട് വോട്ടുകള്‍ മാത്രമാണ്. രണ്ടാം റൗണ്ടില്‍ എട്ട് വോട്ട് നേടിയിട്ടുണ്ട് ദേവദാസ്. നോട്ടയ്ക്ക് പക്ഷേ 26 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

നേരത്തെ പ്രചാരണ സമയത്ത് തന്നെ ദേവദാസിന്റെ വ്യത്യസ്തമായ വാദങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. കേരളം നാടുകടത്തിയ അരിക്കൊമ്പനും പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് വിഷയമാരുന്നു. പുതുപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ദേവദാസ് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.

അരികൊമ്പന് നീതി ലഭിക്കണം. ഇപ്പോള്‍ അരിക്കൊമ്പന്‍ എവിടെയെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണ്. ആ നിഗൂഢത അവസാനിപ്പിക്കണം. കാടിനുള്ളില്‍ നടക്കുന്ന കാര്യങ്ങളിലും നിഗൂഢതയുണ്ട്. അതും അവസാനിപ്പിക്കണം.