പദവികള്‍ക്ക് വേണ്ടിയല്ല ബിജെപിയില്‍ വന്നത്; പുതുപ്പള്ളിയില്‍ താന്‍ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടി മാത്രം; സാങ്കല്‍പിക ചോദ്യത്തിന് ഉത്തരമില്ല; പ്രതികരിച്ച് അനില്‍ ആന്‍റണി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി.

പദവികള്‍ക്ക് വേണ്ടിയല്ല ബിജെപിയില്‍ വന്നത്. പുതുപ്പള്ളിയില്‍ താൻ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനില്‍ ആന്റണി പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ നടത്തുന്ന പ്രചരണമാണ്. സാങ്കല്‍പിക ചോദ്യത്തിന് ഉത്തരമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. പുതുപ്പള്ളിയില്‍ അനില്‍ ആന്റണിയുടെ പേര് തള്ളാതെയായിരുന്നെന്ന് കെ.സുരേന്ദ്രന്‍റെ പ്രതികരണം.

ദേശീയ സെക്രട്ടറി അനില്‍ ആന്റണിയുടെ പേരും ചര്‍ച്ചയിലുണ്ടെന്ന് കെ.സുരേന്ദ്രൻ വിശദമാക്കി. മദ്ധ്യ മേഖലാ സെക്രട്ടറി എന്‍ ഹരിയുടെ പേരും സജീവമാണ്.