
സ്വന്തം ലേഖകൻ
കോട്ടയം: സൈബർ ആക്രമണത്തിൽ താനോ മരിച്ചുപോയ പിതാവോ ക്ഷമിച്ചാലും പുതുപ്പള്ളി ക്ഷമിക്കില്ലെന്ന് അച്ചു ഉമ്മൻ. പൂജപ്പുര സ്റ്റേഷനിൽ അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പൊലീസ് പുതുപ്പള്ളിയിലെ വീട്ടിലെത്തി മൊഴിയെടുത്തു. വ്യക്തിവൈരാഗ്യം അല്ല ആശയത്തിന്റെ ഭാഗമായാണ് പരാതി നൽകിയതെന്നും അച്ചു ഉമ്മൻ പറഞ്ഞു.
പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെ വീട്ടിലെത്തി 3:00 മണിക്ക് ആരംഭിച്ച മൊഴിയെടുക്കൽ മൂന്നുമണിക്കൂറിലധികം നീണ്ടു. സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥനായ നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പു പറഞ്ഞെങ്കിലും മറ്റൊരു അക്കൗണ്ടിൽ അപമാനിക്കുന്ന പോസ്റ്റുകൾ ഇപ്പോഴുമുണ്ടെന്ന് അച്ചു ഉമ്മൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടത് സൈബർ ഇടങ്ങളിൽ വർദ്ധിച്ചുവരുന്ന അധിക്ഷേപങ്ങൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് യുഡിഎഫിന്റെയും തീരുമാനം. സൈബർ ഇടങ്ങളിൽ ഉണ്ടാകുന്ന അധിക്ഷേപങ്ങൾക്ക് ഇടതുപക്ഷത്തിന് ഉത്തരവാദിത്തമില്ലെന്ന് നേതൃത്വം പറഞ്ഞെങ്കിലും അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം അറിയാമെന്ന് അച്ചു ഉമ്മൻ പറഞ്ഞുവയ്ക്കുന്നതോടെ സൈബർ ആക്രമണം തിരഞ്ഞെടുപ്പിലേക്കും ചർച്ചയാവുകയാണ്.