പുതുപ്പള്ളി കൈതേപ്പാലത്ത് കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; നരിമറ്റം സ്വദേശിനിയായ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

കോട്ടയം : പുതുപ്പള്ളി കൈതേപ്പാലത്ത് കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്സ്കൂട്ടർ യാത്രക്കാരിയായ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

നരിമറ്റം പാണൂർ സ്വദേശിനിയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഏഴരയോടെ കൈതയിൽ പാലത്തിന് സമീപമാണ് സംഭവം.

കറുകച്ചാലിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനു മുൻപിലായി സഞ്ചരിച്ച യുവതി പെട്ടെന്ന് ഇൻഡിക്കേറ്ററിട്ട് വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിനിടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ സ്കൂട്ടർ ബസ്സിന്റെ അടിയിൽ പോയെങ്കിലും യുവതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.