
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പുതുപുത്തൻ കെട്ടിടത്തിൽ വെള്ളമില്ല. കോടികൾ മുടക്കി നിർമ്മിച്ച കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ വെള്ളമില്ലാതായിട്ട് രണ്ട് ദിവസമാകുന്നു. ഇന്ന് പുലർച്ച നടത്തേണ്ട അടിയന്തര ശസ്ത്രക്രിയകൾ ഇത് വരെ തുടങ്ങിയിട്ടില്ല.
എന്നിട്ടും ഇതുവരെ ബദൽ സംവിധാനം ഏർപ്പെടുത്താൽ അധികൃതർക്ക് കഴിയുന്നില്ല.
വിവിധ ജില്ലകളിൽ നിന്ന് ശസ്ത്രക്രിയകൾക്കും മറ്റും ആശുപത്രിയിലെത്തിയ രോഗികൾ ഇതോടെ പ്രതിസന്ധിയിലായി.
പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടർ കേടുവന്നത് ആണ് ജലവിതരണം മുടങ്ങാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ മുതൽ ജലവിതരണം മുടങ്ങിയിട്ടും അധികൃതർ വേണ്ട നടപടികൾ എടുത്തില്ല. പകരം മോട്ടോർ എത്തിക്കാനോ ജല വിതരണം പുന:സ്ഥാപിക്കാനോ കഴിഞ്ഞിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശുചിമുറിയിൽ പോകാൻ പോലും പ്രയാസപ്പെടുകയാണ് രോഗികളും ജീവനക്കാര്യം. ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ ബദൽ സൗകര്യമൊരുക്കാത്തതാണ് പ്രതിസന്ധിയായത്.
കിഫ്ബിയില്‍നിന്നും 257 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ സർജിക്കൽ ബ്‌ളോക്ക് ഈ കഴിഞ്ഞ 16 നാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. 460 കിടക്കകളും 14 ഓപ്പറേഷൻ തിയറ്ററുകളും അടങ്ങുന്നതാണ് പുതിയ സർജിക്കൽ ബ്‌ളോക്ക്.



