play-sharp-fill
പുതിയ എഐസിസി സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും സംയുക്ത യോഗം 3ന് : ഭാരവാഹികളുമായി ഖർഗെ, രാഹുൽ സംവാദം.

പുതിയ എഐസിസി സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും സംയുക്ത യോഗം 3ന് : ഭാരവാഹികളുമായി ഖർഗെ, രാഹുൽ സംവാദം.

സ്വന്തം ലേഖകൻ
ന്യൂഡൽഹി :ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷമുള്ള വൻ അഴിച്ചുപണിക്കു പിന്നാലെ പു തിയ എഐസിസി സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും സംയുക്ത യോഗം 3ന് നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോ ക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ പുതിയ ഭാരവാഹികളുമായി സംവദിക്കും.

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി. സി.വിഷ്ണു‌നാഥ്, കർണാടകയുടെ ചുമതലയുള്ള റോജി എം. ജോൺ, കേരളത്തിന്റെ ചുമതലയുള്ള കർണാടക സ്വദേശി പി. വി.മോഹൻ തുടങ്ങി ഏതാനും പേരെ മാത്രമാണ് നിലനിർത്തിയത്.


പുനഃസംഘടനയിൽ എസ് സി, എസ്ട‌ി, ഒബിസി വിഭാഗ ങ്ങൾക്ക് ഗണ്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമമുണ്ട്. പുതുതായി നിയമിക്കപ്പെട്ട 75 പേരുടെ പട്ടികയിൽ 12 പേർ വനിതകളാണ്. 2022-ൽ നടന്ന ഉദയ്‌പൂർ ചിന്തൻ ശിവിറിലെ തീരുമാനപ്രകാരം യുവാക്കൾക്ക് 50 ശതമാന ത്തിലേറെ പ്രാതിനിധ്യമുറപ്പാക്കുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിസോറമിൻ്റെ ചുമതലയിലേക്ക് നിയമിക്കപ്പെട്ട ജോയിൻ്റ് സെക്രട്ടറി മുംബൈ മലയാളിയും പാർട്ടി ദേശീയ വക്താക്കളിൽ ഒരാളുമായ മാത്യു ആൻ്റണിയും എഐസിസി ഭാരവാഹികളിൽ പുതുമുഖമാണ്.

പ്രമുഖ സോഷ്യലിസ്‌റ്റ് നേതാവും ദീർഘകാലം കേന്ദ്ര മന്ത്രിയുമായിരുന്ന ശരദ് യാദവിൻ്റെ മകളും കോൺഗ്രസ് നേതാവുമായ സുഭാഷിണി യാദവ് പുതുതായി സെക്രട്ടറിമാരായവരുടെ പട്ടികയിലുണ്ട്. ഗുജറാത്തിൻ്റെ ചുമതലയാണ് സുഭാഷിണി
ക്ക്.
.