
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക സമ്മേളനം ഈ മാസം 30ന് പള്ളി അങ്കണത്തില്‍ വച്ച് നടക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസിന്റെ അധ്യക്ഷതയില്‍ കൂടുന്ന മഹാ സമ്മേളനം മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതിയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. വിവിധ സഭ മേലധ്യന്മാര്‍ പങ്കെടുക്കും.
പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയുടെ ശ്രേഷ്ഠമായ പുരസ്‌കാരം ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി മുന്‍ മുഖ്യമന്ത്രിയും ഇടവകാംഗവുമായ ഉമ്മന്‍ചാണ്ടിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുന്നാളിന്റെ ഒരുക്കത്തിന് മുന്നോടിയായി മെയ് ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ വൈകുന്നേരം 6 മണിക്ക് പുതുപ്പള്ളി കണ്‍വെന്‍ഷന്‍ നടക്കും.