video
play-sharp-fill

പുത്തനങ്ങാടി സെന്റ് തോമസ് സ്‌കൂളിൽ യൂത്ത് കോൺഗ്രസ് ടിവി വിതരണം ചെയ്തു

പുത്തനങ്ങാടി സെന്റ് തോമസ് സ്‌കൂളിൽ യൂത്ത് കോൺഗ്രസ് ടിവി വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കു പഠന സൗകര്യം ഒരുക്കുന്നതിനുള്ള യൂത്ത് കോൺഗ്രസ് പദ്ധതിയുടെ ഭാഗമായി പുത്തനങ്ങാടി സെന്റ് തോമസ് സ്‌കൂളിൽ എൽസിഡി ടിവി വിതരണം ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിയിൽ നിന്നും സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗ്രീബി വർഗീസ് ടിവി ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ മാനേജർ ഈപ്പൻ ഐപ്പ് പടിഞ്ഞാറേക്കര, സെക്രട്ടറി കെ.എ എബ്രഹാം കല്ലൂർ, സ്‌കൂൾ ബോർഡ് അംഗങ്ങളായ ബിന്നി ചെറിയാൻ, ബിനോ ബേബി അല്ക്‌സ്, യൂത്ത്

കോൺഗ്രസ് ഭാരവാഹികളായ അജീഷ് വടവാതൂരും, അനൂപ് അബൂബക്കർ എന്നിവർ പങ്കെടുത്തു. വർഷങ്ങൾ പഴക്കമുള്ള സ്‌കൂൾ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് എന്നു സ്‌കൂൾ മാനേജരും ഹെഡ്മിസ്ട്രസും അടക്കമുള്ളവർ അറിയിച്ചതിനെ തുടർന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ ഇടപെട്ടാണ് ടി.വി നൽകിയത്.