video
play-sharp-fill

പുത്തനങ്ങാടി കുന്നുമ്പുറത്ത് സമീപവാസികൾക്ക് അപകടഭീഷണി ഉയർത്തുന്ന ഉപയോഗശൂന്യമായ ടെലിഫോൺ ടവർ പൊളിച്ചു നീക്കണം: കേരള കോൺഗ്രസ്‌ എം മണ്ഡലം കമ്മറ്റി

പുത്തനങ്ങാടി കുന്നുമ്പുറത്ത് സമീപവാസികൾക്ക് അപകടഭീഷണി ഉയർത്തുന്ന ഉപയോഗശൂന്യമായ ടെലിഫോൺ ടവർ പൊളിച്ചു നീക്കണം: കേരള കോൺഗ്രസ്‌ എം മണ്ഡലം കമ്മറ്റി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പുത്തനങ്ങാടി കുന്നുമ്പുറത്ത് വർഷങ്ങളായി ഉപയോഗ ശൂന്യമായി നിൽക്കുന്നതും തുരുമ്പെടുത്ത് നിലത്ത് വിഴാറായി സമീപവാസികൾക്ക് അപകട ഭീഷണി ഉയർത്തുന്നതുമായ ടവർ ഉടൻ പൊളിച്ചു നീക്കണമെന്ന് കേരള കോൺഗ്രസ്‌ എം മണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു.

രാഹുൽ രഘുനാഥ് അദ്ധ്യക്ഷത വഹിച്ച യോഗം കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോജി കുറത്തിയാടൻ ഉദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിങ്ങ്സ്റ്റൺ രാജാ, അനന്തു പി ജെ, സത്യൻ ടി എസ്, മുഹമ്മദ് റാഫി, പ്രമോദ് കെ എസ്, പ്രജിത് പ്രതാപൻ, പ്രബിൻ കെ എസ്, അജി. ടിസി റോയ്, മഞ്ചേഷ് പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.