video
play-sharp-fill
കോട്ടയം പുത്തനങ്ങാടി നെൽപുരയിൽ  എൻ സി വർഗീസ് (ജോർജ് കുട്ടി) നിര്യാതനായി

കോട്ടയം പുത്തനങ്ങാടി നെൽപുരയിൽ എൻ സി വർഗീസ് (ജോർജ് കുട്ടി) നിര്യാതനായി

കോട്ടയം : പുത്തനങ്ങാടി നെൽപുരയിൽ എൻ. സി. വർഗീസ് (ജോർജ്കുട്ടി -80) അന്തരിച്ചു. മൃതദേഹം നാളെ (Nov22 വെള്ളി) വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച (Nov 23) 10.30 നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം പുത്തൻപള്ളിയിൽ.

പരേതൻ റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം മുൻ വൈസ് പ്രസിഡന്റ്, കോട്ടയം ചെറിയപള്ളി മഹാഇടവക സൺഡേ സ്കൂൾ അധ്യാപകൻ, ചെറിയപള്ളി മഹാഇടവക മുൻ ഇന്റർണൽ ഓഡിറ്റർ, മലങ്കര ഓർത്തഡോക്സ്‌ സഭ കോട്ടയം സെൻട്രൽ ഭദ്രാസന വെസ്റ്റ് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

ഭാര്യ: കുമ്പനാട്‌ കരിമാലത്ത് കുടുംബാംഗം സൂസൻ വർഗീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ : പ്രിൻസ് വർഗീസ് (കാനഡ), പ്രസാദ് ഏബ്രഹാം വർഗീസ് (ക്രൈംബ്രാഞ്ച് സി.ഐ, കോഴിക്കോട്). മരുമക്കൾ : പരുമല ചെറുവേലിപറമ്പിൽ ജെസ്സി, പുന്നക്കുന്നം പെരുമാനിക്കരയിൽ ജിൻസി, കൊച്ചുമക്കൾ: ബ്രയൻ, നഥാൻ, നിന.

Tags :